മുംബൈ: വജ്രവ്യാപാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് മോഡലും സീരിയല്‍ താരവുമായ ദേവ്‌ലീന ഭട്ടാചാര്യയെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു. രാജേശ്വര്‍ ഉഡാനിയെന്ന വജ്രവ്യാപാരിയെയാണ് മൂന്ന് ദിവസം മുമ്പ് മരിച്ച നിലയില്‍ കണ്ടെത്തിയത്. റായ്ഗഢ് ജില്ലയിലെ വനപ്രദേശത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ദേവ്‌ലീനയെ ഘട്‌കോപര്‍ പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. അതേസമയം കേസിലെ ദേവ്‌ലീനയുടെ പങ്കിനെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. എന്നാല്‍ സീരിയല്‍ മോഡലിംഗ് മേഖലകളിലെ കൂടുതല്‍ താരങ്ങളെ പോലീസ് വിളിച്ചുവരുത്തുമെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് സച്ചിന്‍ പവാര്‍ എന്ന മുന്‍ ബി ജെ പി നേതാവിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
നവംബര്‍ 28നാണ് രാജേശ്വറിനെ കാണാതാകുന്നത്. സംഭവത്തില്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയിരുന്നു. ഒരാഴ്ച കഴിഞ്ഞിട്ടും തൊളിവൊന്നും ലഭിച്ചിരുന്നില്ല. രാജേശ്വറിനെ താന്‍ പന്ത് മാര്‍ക്കറ്റില്‍ ഇറക്കിവിട്ടിരുന്നെന്നും അവിടെനിന്ന് മറ്റൊരുവാഹനത്തില്‍ അദ്ദേഹം കയറിപ്പോയതായും രാജേശ്വറിന്റെ െ്രെഡവര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. പിന്നീട് ഡിസംബര്‍ അഞ്ചിനാണ് രാജേശ്വറിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്.
മൃതദേഹത്തില്‍ പരിക്കുകള്‍ ഒന്നുമുണ്ടായിരുന്നില്ല. ധരിച്ചിരുന്ന വസ്ത്രങ്ങളുടെയും ഷൂസിന്റെയും അടിസ്ഥാനത്തില്‍ മകനാണ് രാജേശ്വറിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്. രാജേശ്വറിനെ തട്ടിക്കൊണ്ടുപോയവര്‍ മറ്റെവിടെയോ വച്ച് അദ്ദേഹത്തെ കൊലപ്പെടുത്തിയ ശേഷം വനപ്രദേശത്ത്് ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം.
from mangalam.com https://ift.tt/2QJ2PIf
via IFTTT
No comments:
Post a Comment