പ്രണയ വിവാഹത്തിന് ശേഷം മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിനെ പരസ്യമായി കരണത്തടിച്ച് യുവതി(വീഡിയോ) - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 9, 2018

പ്രണയ വിവാഹത്തിന് ശേഷം മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിനെ പരസ്യമായി കരണത്തടിച്ച് യുവതി(വീഡിയോ)

ബിഹാര്‍: മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിനെ പരസ്യമായി കരണത്തടിച്ച് യുവതി. മുസാഫര്‍പൂരിലെ സരയ്യ ബ്ലോക്കിലെ പഞ്ചായത്ത് കോടതിയിലാണ് സംഭവമുണ്ടായത്. 2014ലാണ് പ്രണയത്തിലായിരുന്ന മുഹമ്മദ് ദുലാരെയും സോനി ഖാത്തൂനും വിവാഹിതരായത്. എന്നാല്‍ വിവാഹത്തിന് ശേഷം പരസ്പരം ഒത്തുപോകാന്‍ കഴിയാതെ വന്നു. പിരിയാന്‍ തീരുമാനിച്ച ശേഷം ഇരുവരും പഞ്ചായത്ത് കോടതിയെ സമീപിച്ചു.

പ്രശ്‌നപരിഹാരത്തിന് ശ്രമിച്ച കോടതി ഇരുവരുടെയും വാദങ്ങള്‍ കേള്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനിടെ ദുലാരെ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ് ഭാര്യയെ മൂന്ന് തവണ മുത്തലാഖ് ചൊല്ലുകയായിരുന്നു. ഇതില്‍ ക്ഷുഭിതയായ ഭാര്യ ചാടിയെഴുന്നേറ്റ് ദുലാരെയുടെ കരണത്തടിച്ചു. ഒടുവില്‍ പ്രദേശവാസികള്‍ ഇടപെട്ടാണ് ഇരുവരെയും ശാന്തരാക്കിയത്.

2014ല്‍ ഇരുവരും വീട്ടുകാരെ അറിയിക്കാതെ നാടുവിട്ട് ഇറങ്ങുകയായിരുന്നു. എന്നാല്‍ പിന്നീട് വീട്ടുകാര്‍ സമ്മതിച്ച് വിവാഹം നടത്തിക്കൊടുത്തു. എന്നാല്‍ വഴക്കുകളും പ്രശ്‌നങ്ങളും പതിവായതോടെ ദുലാരെ, ഖാത്തൂനെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു. ഇതറിഞ്ഞ ഖാത്തൂന്റെ കുടുംബം പൊലീസിനെ സമീപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2018 സെപ്തംബറില്‍ കേന്ദ്രസര്‍ക്കാര്‍ മുത്തലാഖിനെ ക്രിമിനല്‍ കുറ്റമായി ഭേദഗതി ചെയ്തിരുന്നു.



from mangalam.com https://ift.tt/2BYqtIm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages