ബന്ദിപ്പുരിലെ മേൽപ്പാത: വഴിമുടക്കി പരിസ്ഥിതി മന്ത്രാലയവും കർണാടകവും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 2, 2018

ബന്ദിപ്പുരിലെ മേൽപ്പാത: വഴിമുടക്കി പരിസ്ഥിതി മന്ത്രാലയവും കർണാടകവും

ന്യൂഡൽഹി: രാത്രിയാത്രാ നിരോധനത്തിന് ശാശ്വതപരിഹാരം കാണാൻ വയനാട്-ബന്ദിപ്പുർ മേഖലയിൽ മേൽപ്പാത നിർമിക്കണമെന്ന ഉന്നതസമിതിയുടെ നിർദേശത്തിന് തിരിച്ചടി. കേരളത്തിലേക്കും തിരിച്ച് കർണാടകത്തിലേക്കും 24 മണിക്കൂറും സുഗമയാത്ര ഉറപ്പാക്കാനുള്ള നിർദേശത്തോട്കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും കർണാടക സർക്കാരും വിയോജിച്ചു. സുപ്രീംകോടതിയിൽ വെവ്വേറെ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് എതിർപ്പ് വ്യക്തമാക്കിയിട്ടുള്ളത്. ഇതോടെ പദ്ധതി യാഥാർഥ്യമാകാനുള്ള സാധ്യത മങ്ങി. മേൽപ്പാലത്തിന് പ്രതീക്ഷിക്കുന്ന തുകയുടെ പകുതിയായ 250 കോടി രൂപ മുടക്കാൻ തയ്യാറാണെന്ന് കേരളം സുപ്രീംകോടതിയെ അറിയിക്കാൻ നിശ്ചയിച്ചിരിക്കെയാണ് കർണാടകത്തിന്റെയും പരിസ്ഥിതി മന്ത്രാലയത്തിന്റെയും നിലപാട് പുറത്തുവന്നത്. പരിസ്ഥിതിയെ ബാധിക്കുന്നതും അന്തഃസംസ്ഥാന വിഷയമായതിനാലും ഏകപക്ഷീയ തീരുമാനം സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടാവാൻ സാധ്യത കുറവാണ്. പരിസ്ഥിതിയെയും കടുവ, ആന സംരക്ഷണത്തെയും ബാധിക്കുമെന്നതിനാൽ പദ്ധതി അനുവദിക്കരുതെന്ന നിലപാടാണ് പരിസ്ഥിതി മന്ത്രാലയവും കർണാടക സർക്കാരും സ്വീകരിച്ചിരിക്കുന്നത്. ഓരോ കിലോമീറ്റർ നീളമുള്ള അഞ്ചു മേൽപ്പാലങ്ങൾ (ബന്ദിപ്പുർ ഭാഗത്ത് നാലും വയനാട് ഒന്നും) നിർമിക്കാനും ഇതില്ലാത്ത ഭാഗങ്ങളിൽ ഇരുവശവും എട്ടുമീറ്റർ ഉയരത്തിൽ ഇരുമ്പുകമ്പിവേലി ഉയർത്തി വന്യമൃഗങ്ങൾ പ്രവേശിക്കുന്നത് തടയാനുമായിരുന്നു ഉന്നതതല സമിതിയുടെ നിർദേശം. മേൽപ്പാതയ്ക്ക് അടിയിലൂടെ വനഭൂമിയുടെ തുടർച്ച ഉറപ്പാക്കി മൃഗങ്ങളുടെ അങ്ങോട്ടുമിങ്ങോട്ടുമുള്ള സഞ്ചാരം സാധ്യമാക്കാനും സമിതി ഒക്ടോബറിൽ ശുപാർശ ചെയ്തിരുന്നു. നിർമാണച്ചെലവിന്റെ പകുതി കേരളവും പകുതി കേന്ദ്രവും വഹിക്കണമെന്നായിരുന്നു നിർദേശം. ആനകളെയും ബാധിക്കും- കർണാടകം * മേൽപ്പാതയുടെ നിർമാണസമയത്ത് വന്യമൃഗങ്ങളെ അത് ദോഷകരമായി ബാധിക്കും. രാത്രിവെളിച്ചം മൃഗങ്ങളുടെ സ്വഭാവത്തിൽ മാറ്റംവരുത്തും. *കടുവാസങ്കേതംവഴിയുള്ള മേൽപ്പാത കടുവകൾ, മറ്റു മൃഗങ്ങൾ, ഇഴജന്തുക്കൾ എന്നിവയെ മാത്രമല്ല, ആനകളെയും ദോഷകരമായി ബാധിക്കും. ഇപ്പോൾതന്നെ വർഷം ശരാശരി 30 ആളുകൾ ആനകളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നുണ്ട്. 'ഏഷ്യാറ്റിക് വൈൽഡ് എലിഫന്റ്സ്'-ന്റെ പ്രധാനകേന്ദ്രം മൈസൂർ ആനസംരക്ഷണ മേഖലയാണ്. മുതുമലൈ, ബില്ലിഗിരി രങ്കന ടെമ്പിൾ, ബന്ദിപ്പുർ നാഗർഹോള കടുവാസംരക്ഷണ മേഖല, വയനാട്, മലൈ മഹാദേശ്വര ഹിൽസ്, കാവേരി, പുഷ്പഗിരി, തലക്കാവേരി, മൂകാംബിക, സേമേശ്വര, ബന്നേർഗട്ട, ഖുദ്രേമുഖ് ദേശീയ പാർക്കുകൾ, ബാദ്ര കടുവാ സംരക്ഷണ മേഖല എന്നിവയെല്ലാം മൈസൂർ ആന സംരക്ഷണമേഖലയുടെ തുടർച്ചയായുള്ള വനപ്രദേശമാണ്. 5000 ആനകളാണ് ഇവിടെയുള്ളത്. ഇപ്പോൾതന്നെ അവ ഭീഷണിയിലാണ്. പുതിയ നിർമാണം അവയെ കൂടുതൽ അപകടത്തിലാക്കും. രാജ്യത്ത് ആകെയുള്ള 101 ആനത്താരകളിൽ 88-ഉം ഇവിടെയാണ്. *മേല്പാത എന്നത് സുസ്ഥിരവികസനവുമായോ പരിസ്ഥിതി സൗഹാർദ അടിസ്ഥാനവികസനവുമായോ ചേർന്നുപോകുന്നതല്ല. *1980-ലെ വനസംരക്ഷണ നിയമപ്രകാരം ഒരുകൂട്ടം അനുമതികൾ ലഭിച്ചാലേ വനമേഖലയിൽ നിർമാണവും റോഡിന് വീതികൂട്ടലും നടക്കൂ. റോഡിന് അഞ്ചുമീറ്റർ വീതികൂട്ടാൻ സമിതി ശുപാർശ ചെയ്തിരുന്നു. *സമവായമില്ലാതെയാണ് ഉന്നതസമിതി മേൽപ്പാതയ്ക്കായി ശുപാർശ സമർപ്പിച്ചത്. രാത്രിയാത്ര നിരോധനമുണ്ടെങ്കിലും അത് കണിശമല്ല. കേരള, കർണാടക ട്രാൻസ്പോർട്ട് വകുപ്പിന്റെ നാലു ബസുകൾ വീതം കടത്തിവിടുന്നുണ്ട്. അടിയന്തരസർവീസുകളും അനുവദിക്കാറുണ്ട്. ബന്ദിപ്പുർ വഴിയുള്ള രാത്രിയാത്രാ നിരോധനത്തിനുശേഷം ഗോണിക്കുപ്പ വഴിയുള്ള ബദൽറോഡ് വികസിപ്പിച്ചിട്ടുണ്ട്. *കേരള, കർണാടക മുഖ്യമന്ത്രിമാർ ചുമതലപ്പെടുത്തിയ ഒരു സമിതി 2015-ൽ ഈ വിഷയം പഠിക്കുകയും നിലവിലെ സ്ഥിതി തുടരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. Contentb Highlights:Karnataka and MoE opposes Bandipur NH Overbridge, Bandipur Night TrafficBan


from mathrubhumi.latestnews.rssfeed https://ift.tt/2rfeq3d
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages