നിലയ്ക്കൽ: ശബരിമല വിഷയത്തിൽ നിന്ന് പിന്നോട്ട് പോകുന്നുവെന്ന ആരോപണത്തിനിടെ ബി.ജെ.പി ഇന്ന് സമരം ശക്തമാക്കും. നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിക്കും. ചെങ്ങന്നൂരിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുയർത്താനും പരിപാടിയുണ്ട്. ബി.ജെ.പി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലാണ് നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിക്കുക. നിലവിൽ ഡിസംബർ നാല് വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. കെ.സുരേന്ദ്രൻ ദിവസങ്ങളായി കസ്റ്റഡിയിൽ തുടരുന്നതിനെതിരേയുള്ള സമരത്തിന്റെ ഭാഗമായാണ് ഞായറാഴ്ച ചെങ്ങന്നൂരിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ ബി.ജെ.പി തീരുമാനിച്ചിരിക്കുന്നത്. Content highlights: BJP protest at Nilakkal despite prohibitory orders
from mathrubhumi.latestnews.rssfeed https://ift.tt/2FToc5g
via
IFTTT
No comments:
Post a Comment