സ്വന്തം എംപിമാരുടെ അവിശ്വാസത്തെ തെരേസ മേയ് അതിജീവിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 13, 2018

സ്വന്തം എംപിമാരുടെ അവിശ്വാസത്തെ തെരേസ മേയ് അതിജീവിച്ചു

ലണ്ടൻ:ബ്രെക്സിറ്റ് വിവാദം കത്തിനിൽക്കേ സ്വന്തം പാർട്ടിക്കാർ ഉയർത്തിയഅവിശ്വാസ പ്രമേയത്തെ തെരേസ മെയ് അതിജീവിച്ചു. തെരേസയുടെ ഭാവി തുലാസിലാക്കി കൺസർവേറ്റീവ് പാർട്ടിക്കുള്ളിൽ ഉയർന്ന അവിശ്വാസ പ്രമേയത്തിൽ 200 വോട്ടുകളാണ് അവർഅനുകൂലമായി നേടിയത്. 117 പേരാണ് തെരേസ്ക്കെതിരേ വോട്ടു ചെയ്തത്.അവിശ്വാസപ്രമേയം മറികടക്കാൻ 158 പേരുടെ പിന്തുണയായിരുന്നു വേണ്ടിയിരുന്നത്. പ്രമേയത്തെ പരാജയപ്പെടുത്തിയതിനാാൽ ഒരുവർഷം വരെ മേയ്ക്ക് അവിശ്വാസം നേരിടേണ്ടതില്ല സ്വന്തം പാർട്ടിയിലെ 48 എം.പി.മാരാണ് തെരേസയ്ക്കെതിരേ അവിശ്വാസപ്രമേയത്തിന് കത്തുനൽകിയത്. യൂറോപ്യൻ യൂണിയനുമായുള്ള വിടുതൽ കരാർ ഉടമ്പടിയിൽ, വടക്കൻ അയർലൻഡ് അതിർത്തിയിലെ പരിശോധനയിൽ അയവുവരുത്തുമെന്ന നിബന്ധനയെച്ചൊല്ലിയാണ് ഒരു വിഭാഗം കൺസർവേറ്റീവ് എംപിമാർ തെരേസയ്ക്കെതിരേ അവിശ്വാസ പ്രമേയം ഉയർത്തിയത് content highlights:Theresa May Survives Confidence Vote


from mathrubhumi.latestnews.rssfeed https://ift.tt/2RUGnJy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages