മുംബൈ: ഓഹരി വിപണിയിൽ നേട്ടം തുടരുന്നു. സെൻസെക്സ് 233 പോയന്റ് ഉയർന്ന് 36,012ലും നിഫ്റ്റി 68 പോയന്റ് നേട്ടത്തിൽ 10,805ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1158 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 320 ഓഹരികൾ നഷ്ടത്തിലുമാണ്. എസ്ബിഐ, വേദാന്ത, ഇന്ത്യബുൾസ് ഹൗസിങ്, യെസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, മാരുതി സുസുകി, എച്ച്പിസിഎൽ തുടങ്ങിയ ഓഹരികളാണ് തുടക്കത്തിൽ നേട്ടത്തിലുള്ളത്. യുപിഎൽ, കൊട്ടക് മഹീന്ദ്ര, ടെക് മഹീന്ദ്ര, ലുപിൻ, സൺ ഫാർമ, സിപ്ല തുടങ്ങിയ ഓഹരികൾ സമ്മർദത്തിലാണ്. കഴിഞ്ഞ ദിവസം 629 പോയന്റ് നേട്ടത്തിലാണ് സെൻസെക്സ് ക്ലോസ് ചെയ്തത്. content highlight:sensex gains 233 pts
from mathrubhumi.latestnews.rssfeed https://ift.tt/2Ew2SBs
via
IFTTT
No comments:
Post a Comment