ഗജ ചുഴലിക്കാറ്റ് തകർത്ത വീട് പുതുക്കിപ്പണിയാന്‍ പതിനായിരം രൂപയ്ക്ക് മകനെ വിറ്റു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 29, 2018

ഗജ ചുഴലിക്കാറ്റ് തകർത്ത വീട് പുതുക്കിപ്പണിയാന്‍ പതിനായിരം രൂപയ്ക്ക് മകനെ വിറ്റു

തഞ്ചാവൂർ: ഗജ ചുഴലിക്കാറ്റിൽ തകർന്നുപോയവീട് പുതുക്കിപ്പണിയുന്നതിന് പണം കണ്ടെത്താനായി മാതാപിതാക്കൾ പന്ത്രണ്ട് വയസ്സുള്ളസ്വന്തം മകനെ പതിനായിരം രൂപയ്ക്ക് വിറ്റു. തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ പട്ടുകോട്ടയ്ക്കടുത്ത് കരിക്കാട് ഗ്രാമത്തിലാണ് സംഭവം. മാതാപിതാക്കൾ വിറ്റതിനെ തുടർന്ന്കുട്ടി അടിമവേല ചെയ്യുകയായിരുന്നു. പോലീസ് എത്തിയാണ് മോചിപ്പിച്ചത്. ബി.ചന്ദ്രു എന്നയാളാണ്തന്റെ കൃഷിഭൂമിയിൽ കാലികളെ വളർത്താനായി കുട്ടിയെ വാങ്ങിയത്. 15 ദിവസമായി കാലിവളർത്തലിൽ ഏർപ്പെട്ടിരുന്ന കുട്ടിയെ ഡിസംബർ 22 നാണ് പോലീസ് മോചിപ്പിച്ചത്. അടിമവേലയിൽ നിന്ന് രക്ഷിച്ച കുട്ടിയെ പോലീസ്നാഗപട്ടണം സബ് കളക്ടർ കിഷോർ കുമാറിന്റെ ഓഫീസിൽ ഏൽപിക്കുകയായിരുന്നു. സബ്കളക്ടർ കുട്ടിയോട് സംസാരിച്ചപ്പോഴാണ് ഗജയിൽ നഷ്ടപ്പെട്ട വീട് പുതുക്കിപ്പണിയാനായി മാതാപിതാക്കൾ വിറ്റ വിവരം അറിയുന്നത്. കുട്ടിയെ സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. നാഗോർ പോലീസ് ചന്ദ്രുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നവംബർ പത്ത് മുതൽ ഇരുപത് വരെയാണ് തമിഴ്​നാട്ടിൽ ഗജ ചുഴലിക്കാറ്റ് വൻ നാശം വിതച്ച് വീശിയടിച്ചത്. ഔദ്യോഗിക കണക്കനുസരിച്ച് അറുപതിലേറെ പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.നവംബർ പതിനാറിനാണ് പുതുക്കോട്ടയിൽ കാറ്റ് നാശം വിതച്ചത്. ഗജ ബാധിതരെ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തഴിനാടിന്റെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ പ്രതിഷേധിച്ചിരുന്നു. പുനരധിവാസ പ്രവർത്തനങ്ങൾക്കായുള്ള സർക്കാർ ഇടപെടൽ മന്ദഗതിയിലാണെന്ന് വ്യാപക ആക്ഷേപമുണ്ട്. Content Highlight: Gaja-hit house, parents sold 12-year-old boy for Rs 10,000


from mathrubhumi.latestnews.rssfeed http://bit.ly/2Tf3Vc6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages