ചെന്നൈ: പ്രായപൂർത്തിയാകാത്ത മലയാളിപെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിൽ ഡിഎംകെ നേതാവിന് പത്ത് വർഷം തടവ് ശിക്ഷ. മുൻ എം.എൽ.എ രാജ്കുമാറിനെതിരേയാണ് കോടതി ശിക്ഷ വിധിച്ചത്. തടവിന് പുറമെ 42,000 രൂപ പിഴയും അടയ്ക്കണം. രാജ് കുമാറിന്റെ സഹായികളായ ജയശങ്കറിനെയും ഡ്രൈവർ മഹേന്ദ്രനും കേസിൽ അറസ്റ്റ് ചെയ്തിരുന്നു. തെളിവില്ലാത്തതിനാൽ മഹേന്ദ്രനെ കുറ്റവിമുക്തനാക്കിയ കോടതി, ജയശങ്കറിന് പത്ത് വർഷം തടവും 42,000 രൂപ പിഴയും വിധിച്ചു. 2012ൽ ആണ് കേസിനാസ്പദമായ സംഭവം. പെരംബലൂർ എം.എൽ.എ ആയിരുന്നു ഈ സമയം രാജ്കുമാർ. ഇദ്ദേഹത്തിന്റെ വീട്ടിൽ സഹായത്തിനു നിന്ന പീരുമേട് സ്വദേശിനിയായ പെൺകുട്ടിയെ ആണ് ബലാത്സംഗം ചെയ്ത് കൊന്നത്. 2012 ജൂണിലാണ് രാജ്കുമാറിന്റെ വീട്ടിൽ പെൺകുട്ടി ജോലിയ്ക്കായി എത്തിയത്. അഞ്ച് ദിവസങ്ങൾക്ക് ശേഷം തന്നെ തിരികെ കൊണ്ടുപോകണമെന്ന് പെൺകുട്ടി അച്ഛനോട് കരഞ്ഞുപറഞ്ഞു. ജൂൺ 28 ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന സന്ദേശം പിതാവ് ലഭിച്ചു. ഇതേ തുടർന്ന് കുട്ടിയുടെ അമ്മ തേനിയിലുള്ള ആശുപത്രിയിൽ ചെന്ന് നോക്കുമ്പോൾ മകൾ അബോധാവസ്ഥയിലായിരുന്നു. പിന്നീട് ഇതേ ആശുപത്രിയിൽവെച്ച് കുട്ടി മരിച്ചു. ആത്മഹത്യാ ശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയുടെ ബന്ധുക്കൾ മൃതദേഹത്തിൽ കണ്ടെത്തിയ മുറിപ്പാടുകളാണ് അന്വേഷണം എം.എൽഎയിലേക്ക് എത്തിച്ചത്. പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് തെളിഞ്ഞു. ഇതേ തുടർന്ന് നടത്തിയ അന്വേഷണമാണ് രാജ്കുമാറിലേക്കെത്തിയത്. Content Highlight:former dmk mla convicted rape and-murder 1year old malayali girl
from mathrubhumi.latestnews.rssfeed http://bit.ly/2ETJRZT
via
IFTTT
No comments:
Post a Comment