നിരീക്ഷണസമിതിക്കെതിരായ സര്‍ക്കാര്‍ ഹര്‍ജി ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 7, 2018

നിരീക്ഷണസമിതിക്കെതിരായ സര്‍ക്കാര്‍ ഹര്‍ജി ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ശബരിമലയിൽ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിക്കെതിരായ സർക്കാരിന്റെ ഹർജി ഉടൻ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി. ഹർജി ക്രമപ്രകാരം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അറിയിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ആവശ്യവും പിന്നീട് പരിഗണിക്കാമെന്നുംകോടതി വ്യക്തമാക്കി. ഇതോടെ സർക്കാരിന്റെ ഹർജികൾ വെള്ളിയാഴ്ച പരിഗണിക്കണമെന്ന ആവശ്യത്തിന് തിരിച്ചടിയേറ്റിരിക്കുകയാണ്. ഡിസംബർ 15 മുതൽ കോടതി അവധിയാണ്. യുവതീ പ്രവേശന വിധി സംബന്ധിച്ച പുനഃപരിശോധനാ ഹർജികളിൽ ജനുവരി 22ന് വാദം കേൾക്കുമെന്ന്കോടതിനേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ സർക്കാർ നൽകിയ ഹർജിയിൽ ഇതിന് മുമ്പ് വാദം കേൾക്കുമോ എന്ന കാര്യം വ്യക്തമല്ല. Content Highlights: Sabarimala Women Entry,Sabarimala observation committee, Supreme Court


from mathrubhumi.latestnews.rssfeed https://ift.tt/2AWMoOI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages