മിഷേല്‍ സംസാരിച്ചു തുടങ്ങിയാല്‍ എന്തൊക്കെ രഹസ്യങ്ങളാകും പുറത്തെത്തുക? കോണ്‍ഗ്രസിനെ ഉന്നംവെച്ച് മോദി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 5, 2018

മിഷേല്‍ സംസാരിച്ചു തുടങ്ങിയാല്‍ എന്തൊക്കെ രഹസ്യങ്ങളാകും പുറത്തെത്തുക? കോണ്‍ഗ്രസിനെ ഉന്നംവെച്ച് മോദി

ജയ്പുർ: അഗസ്ത വെസ്റ്റ്ലാൻഡ് ഹെലികോപ്ടർ ഇടപാടിലെ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിനെ ദുബായി സർക്കാർ ഇന്ത്യക്കു കൈമാറിയതിനു പിന്നാലെ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മിഷേൽ സംസാരിച്ചു തുടങ്ങിക്കഴിഞ്ഞാൽ എന്തൊക്കെ രഹസ്യങ്ങളാകും പുറത്തെത്തുകയെന്ന് ആർക്കറിയാമെന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണറാലിയിൽ സംസാരിക്കുകയായിരുന്നു മോദി. വി വി ഐ പി ഹെലികോപ്ടർ അഴിമതി നടന്നത് യു പി എ സർക്കാരിന്റെ കാലത്താണ്. ഞങ്ങൾ അധികാരത്തിലെത്തിയ ശേഷം അഴിമതിയെ കുറിച്ച് അന്വേഷിക്കുകയും കുറ്റക്കാരിൽ ഒരാളെ പിടികൂടുകയും ചെയ്തു. ആർക്കറിയാം അയാൾ(ക്രിസ്റ്റ്യൻ മിഷേൽ) സംസാരിച്ചു തുടങ്ങിയാൽ എന്തൊക്കെ രഹസ്യങ്ങളാകും പുറത്തുവരികയെന്ന്- കോൺഗ്രസിനെയും ഗാന്ധി കുടുംബത്തെയും ലക്ഷ്യമാക്കി മോദി പറഞ്ഞു. അഗസ്ത വെസ്റ്റ്ലാൻഡ് ഹെലികോപ്ടർ ഇടപാടു കേസിലെ മുഖ്യ ഇടനിലക്കാരനും ബ്രിട്ടീഷ് പൗരനുമായ മിഷേലിനെ ചൊവ്വാഴ്ച അർധരാത്രിയോടെയാണ് ഡൽഹിയിലെത്തിച്ചത്. മിഷേലിനെ കൈമാറണമെന്ന് ദുബായി സർക്കാരിനോട് ഇന്ത്യ നിരന്തരമായി ആവശ്യപ്പെട്ടു വരികയായിരുന്നു. രാഷ്ട്രപതി, പ്രധാനമന്ത്രി, മുൻപ്രധാനമന്ത്രിമാർ തുടങ്ങിയവർക്കു വേണ്ടി 12 വി വി ഐ പി ഹെലികോപ്ടറുകൾ വാങ്ങാനായിരുന്നു മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യു പി എ സർക്കാർ അഗസ്ത വെസ്റ്റ്ലാൻഡുമായി കരാർ ഒപ്പിട്ടത്. 3600 കോടിരൂപയായിരുന്നു കരാർ തുക. കരാറിലെ മുഖ്യഇടനിലക്കാരനായിരുന്നു മിഷേൽ. ഇന്ത്യയിലെ രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ എന്നിവരെ സ്വാധീനിക്കാനാണ് അഗസ്ത വെസ്റ്റ്ലാൻഡ് മിഷേലിനെ ഉപയോഗിച്ചതെന്നാണ് ആരോപണം. content highlights:Narendra modi aims congress after Christian michels extradition


from mathrubhumi.latestnews.rssfeed https://ift.tt/2Qd77rL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages