കല്ലമ്പലം: സ്‌നേഹതണല്‍ വിരിച്ച് മലയാള സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ വിസ്മയമായി. വീടില്ലാതിരുന്ന നൃത്തവിദ്യാര്‍ത്ഥിയായ കോരാണി സ്നേഹത്തണല്‍വിരിച്ച് മലയാളത്തിന്റെ പുകയിലത്തോപ്പ് മായാഭവനില്‍ മായയുടെ മകന്‍ മനുവിനും കുടുംബത്തിനുമായി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ നടി മഞ്ജുവാര്യര്‍ സമ്മാനിച്ചു. റിട്ട.അധ്യാപികയായ രമയുടെ താല്പര്യപ്രകാരം ഭര്‍ത്താവ് സുരേഷ്‌കുമാര്‍ കവലയൂര്‍ കൂട്ടിക്കടയിലുളള ഭൂമിയില്‍ നിന്ന് സൗജന്യമായി നല്കിയ അഞ്ചുസെന്റ് ഭൂമിയിലാണ് വീട് നിര്‍മ്മിച്ചത്.
അഞ്ചുവര്‍ഷം മുമ്പ് സംസ്ഥാന സ്‌കൂള്‍കലോത്സവ വേദിയില്‍ നിന്ന് മഞ്ജുവാര്യര്‍ കണ്ടെടുത്തതാണ് മനുവിനെ. അന്ന് ഭരതനാട്യത്തില്‍ എ ഗ്രേഡ് നേടിയ മനു കഷ്ടപ്പാടുകള്‍ക്ക് നടുവില്‍നിന്ന് നൃത്തപഠനം നടത്തുന്നതിന്റെ കഥയറിഞ്ഞാണ് മഞ്ജു മനുവിന്റെ കുടുംബത്തിന് സ്നേഹത്തണല്‍ ചൊരിയാന്‍ തുടങ്ങിയത്. അന്നുമുതലുളള മനുവിന്റെ നൃത്തപഠനച്ചെലവ് മുഴുവന്‍ മഞ്ജുവാണ് വഹിക്കുന്നത്. മനുവിന് വീട് വച്ച് നല്കാന്‍ തയ്യാറായെങ്കിലും ഭൂമിയില്ലാതിരുന്നത് വലിയ തടസ്സമായി. അപ്പോഴാണ് സുരേഷ്‌കുമാര്‍ ഭൂമി നല്കാന്‍ തയ്യാറായത്. ഭൂമി ലഭ്യമായ വിവരം മഞ്ജുവിനെ അറിയിച്ചതോടെ മറ്റ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 700 സ്വകയര്‍ഫീറ്റുളള ടെറസ് വീടാണ് നിര്‍മ്മിച്ചുനല്കിയത്.
വ്യാഴാഴ്ച രാവിലെ 10 മണിയോടെ അമ്മയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പം കൂട്ടിക്കടയിലെ വീട്ടിലെത്തിയ മഞ്ജു മനുവിന്റെ അമ്മയായ മായയ്ക്ക് വീടിന്റെ താക്കോല്‍ കൈമാറി. നടിയെ കാണാനും ഒപ്പം നിന്ന് ചിത്രമെടുക്കാനും കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെയെത്തി. ആരെയും നിരാശപ്പെടുത്താതെ ചിരിതൂകി ഒപ്പം നിന്നും സെല്‍ഫിയെടുത്ത് നല്കിയും നാട്ടുകാരുടെ കൂട്ടുകാരിയായി മഞ്ജു നിറഞ്ഞു
from mangalam.com http://bit.ly/2AmyN3z
via IFTTT
No comments:
Post a Comment