സ്ത്രീവിരുദ്ധര്‍ക്കും വര്‍ഗ്ഗീയ കക്ഷികള്‍ക്കുമുള്ള ഇടത്താവളമല്ല ഇടതുമുന്നണി: ബാലകൃഷ്ണപിള്ളയെ തള്ളി വിഎസ് അച്യുതാനന്ദന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 28, 2018

സ്ത്രീവിരുദ്ധര്‍ക്കും വര്‍ഗ്ഗീയ കക്ഷികള്‍ക്കുമുള്ള ഇടത്താവളമല്ല ഇടതുമുന്നണി: ബാലകൃഷ്ണപിള്ളയെ തള്ളി വിഎസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: ചെറുകക്ഷികളായ നാലു പാര്‍ട്ടികള്‍ക്ക് പ്രവേശനം നല്‍കിയ ഇടതുമുന്നണി നടപടികളെ വിമര്‍ശിച്ച് സിപിഎമ്മിലെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യൂതാനന്ദന്‍. കാലഹരണപ്പെട്ട അനാചാരങ്ങളും സ്ത്രീവിരുദ്ധതയും സവര്‍ണ മേധാവിത്ത്വവും ഉയര്‍ത്തിപിടിക്കുന്നവര്‍, വര്‍ഗീയ കക്ഷികള്‍ എന്നിവര്‍ക്കുളള ഇടത്താവളമല്ല ഇടതുപക്ഷ കൂട്ടായ്മകളും മുന്നണികളുമെന്നും ഇവര്‍ ഇടതുപക്ഷത്തിന് വലിയ ബാധ്യതയാകുമെന്നും അദ്ദേഹം പറഞ്ഞു.

എംപി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുളള ലോക് താന്ത്രിക് ജനതാദള്‍(എല്‍ജെഡി), ആര്‍ ബാലകൃഷ്ണപിളളയുടെ നേതൃത്വത്തിലുളള കേരള കോണ്‍ഗ്രസ് ബി, എ.പി അബ്ദുള്‍ വഹാബിന്റെ നേതൃത്വത്തിലുളള ഐഎന്‍എല്‍, ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തിലുളള ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നിവര്‍ക്കാണ് ഇടതുമുന്നണിയില്‍ കഴിഞ്ഞദിവസം ഇടം കിട്ടിയത്.

ആര്‍ ബാലകൃഷ്ണപിള്ളയുടെ കേരളാകോണ്‍ഗ്രസ് ബിയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് വി എസ് നടത്തിയത്്. കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ ശബരിമലയില്‍ പോകില്ല എന്ന നിലപാടുളളവരും സ്ത്രീകള്‍ തങ്ങളുടെ ഭരണഘടനാ അവകാശം വിനിയോഗിക്കരുത് എന്ന് ആഹ്വാനം ചെയ്യുന്നവരും ഇടതുപക്ഷത്തിന് ബാധ്യതയാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നാണ് വിഎസ് പറഞ്ഞത്.

ഇന്ത്യന്‍ ഭരണഘടന വിശകലനം ചെയ്ത് ബഹുമാനപ്പെട്ട സുപ്രീം കോടതി ശരിയാണെന്ന വിലയിരുത്തിയ സ്ത്രീസമത്വം എന്ന ആശയത്തെ പ്രത്യക്ഷമായും പരോക്ഷമായും എതിര്‍ക്കുന്നവരുണ്ട്. പുരുഷന്‍ ചെല്ലാവുന്ന ഇടങ്ങളില്‍ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന ഇടതുപക്ഷ നിലപാടാണ് സുപ്രീം കോടതി ഉയര്‍ത്തിപിടിച്ചത്. കാലഹരണപ്പെട്ട അനാചാരങ്ങള്‍ പറയുന്നവര്‍ക്കുമുളള ഇടമല്ല ഇടതുമുന്നണിയെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം എല്‍ഡിഎഫിന്റെ ഭാഗമായതിന് പിന്നാലെ പിള്ള നടത്തിയ പ്രസ്താവന സിപിഎമ്മിനെ പ്രതിരോധത്തില്‍ ആക്കുന്നതായിരുന്നു. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കപെടണമെന്നും കുടുംബത്തില്‍ പിറന്ന യുവതികള്‍ ശബരിമലയില്‍ പോകില്ലെന്നും ഇതുവരെ പോയവര്‍ ആക്ടിവിസ്റ്റുകളും ചുംബനസമരക്കാരുമാണ് എന്നായിരുന്നു പറഞ്ഞത്. സര്‍ക്കാരിന് എന്‍എസ്എസുമായി ചര്‍ച്ച നടത്താമായിരുന്നു. കോടതിവിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ഭരണഘടനാ ബാധ്യതയുണ്ടെന്നും കേരള കോണ്‍ഗ്രസ് നേതാവ് പറഞ്ഞിരുന്നു.

ബാലകൃഷ്ണപിള്ളയ്‌ക്കൊപ്പം വര്‍ഗ്ഗീയത എന്ന് വിശേഷിപ്പിച്ചാണ് ഐഎന്‍എല്ലിനെ വിമര്‍ശിച്ചത്. നേരത്തേ ബാലകൃഷ്ണപിള്ളയെ ജയിലാക്കാന്‍ കാരണമായ ഇടമലയാര്‍ അഴിമതി കേസില്‍ നിയമപോരാട്ടം നടത്തിയത് വിഎസ് ആയിരുന്നു. ഐഎന്‍എല്ലിന്റെ ഇടതു പ്രവേശനം ഇത്രയും നീളാനും കാരണം വിഎസ് ആയിരുന്നു.



from mangalam.com http://bit.ly/2SjJ9Z6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages