ന്യൂഡല്‍ഹി: എന്‍.ഡി.എ നേതൃത്വവുമായി ഇടഞ്ഞു നിന്ന കേന്ദ്രസഹമന്ത്രി ഉപേന്ദ്ര കുശ്‌വ രാജിവച്ചു. കേന്ദ്ര മാനവവിഭവശേഷി വകുപ്പില്‍ സഹമന്ത്രിയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബീഹാറിലെ സീറ്റ് വിഭജനത്തെച്ചൊല്ലി കുശ്‌വ എന്‍.ഡി.എ നേതൃത്വവുമായി ഭിന്നതയിലായിരുന്നു. പാര്‍ലമെന്റില്‍ ഇന്ന് നാല് മണിക്ക് നടക്കുന്ന എന്‍.ഡി.എ യോഗത്തില്‍ താന്‍ പങ്കെടുക്കില്ലെന്ന് കുശ്‌വ വ്യക്തമാക്കിയിരുന്നു.
രാഷ്ട്രീയ ലോക്‌സമതാ പാര്‍ട്ടിയുടെ അധ്യക്ഷനാണ് കുശ്‌വ. എന്‍.ഡി.എ നേതൃത്വവുമായി ഭിന്നതയിലായതോടെ കേന്ദ്രസര്‍ക്കാരിനും ബി.ജെ.പിക്കും എതിരെയും മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെയും തുറന്ന വിമര്‍ശനങ്ങളുമായി അദ്ദേഹം രംഗത്ത് വന്നിരുന്നു. 2014ലെ തിരഞ്ഞെടുപ്പില്‍ ബീഹാറില്‍ നിന്ന് മത്സരിച്ച മൂന്ന് സീറ്റുകളിലും വിജയിച്ച കുശ്‌വയുടെ പാര്‍ട്ടിക്ക് ഇത്തവണ രണ്ട് സീറ്റുകള്‍ മാത്രമേ നല്‍കൂ എന്നായിരുന്നു ബി.ജെ.പി നിലപാട്.
from mangalam.com https://ift.tt/2SAVIyT
via IFTTT
No comments:
Post a Comment