കോതമംഗലം പള്ളിത്തര്‍ക്കം; തോമസ് പോള്‍ റമ്പാനെ അറസ്റ്റു ചെയ്തു നീക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 21, 2018

കോതമംഗലം പള്ളിത്തര്‍ക്കം; തോമസ് പോള്‍ റമ്പാനെ അറസ്റ്റു ചെയ്തു നീക്കി

കൊച്ചി : കോതമംഗലം ചെറിയപള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കായി എത്തിയപ്പോള്‍ യാക്കോബായ വിശ്വാസികള്‍ തടഞ്ഞുവെച്ച ഓര്‍ത്തഡോക്‌സ് റമ്പാന്‍ തോമസ് പോളിനെ അറസ്റ്റു ചെയ്തു നീക്കി. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ജില്ലാ കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പോലീസ് നടപടി.

പള്ളിത്തര്‍ക്കത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള യാക്കോബായ വിശ്വാസികള്‍ നിലത്തു കിടന്ന് ഉള്‍പ്പെടെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് 26 മണിക്കൂറിലേറെയായി പള്ളിയ്ക്കു മുന്നില്‍ സ്വകാര്യ കാറില്‍ പ്രതിഷേധം തുടര്‍ന്നു വരികയായിരുന്നു റമ്പാന്‍.

അതേസമയം, നിയമം അനുസരിക്കാതിരിക്കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ മാത്രം ഇവര്‍ക്കൊപ്പം പോകുകയാണെന്ന് റമ്പാന്‍ പ്രതികരിച്ചു. പ്രതിഷേധിക്കുകയായിരുന്ന വിശ്വാസികള്‍ കൂകി വിളിച്ചാണ് അദ്ദേഹത്തെ യാത്രയാക്കിയത്.

കോതമംഗലം വിശുദ്ധ മാര്‍ത്തോമ ചെറിയ പള്ളിയില്‍ ഓര്‍ത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങള്‍ വിശ്വാസത്തിന്റെ പേരില്‍ തമ്മില്‍ തല്ലുന്ന കാഴ്ച പുറത്തു വരുന്നതിനിടെയാണ് റമ്പാന്‍ ഇവിടേയ്ക്ക് എത്തിയത്. ഇതോടെ രംഗം വഷളാകുകയായിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് റമ്പാന്‍ ഇത്തരമൊരു ശ്രമം നടത്തിയത്. ഹൈക്കോടതി വിധിക്ക് പിന്നാലെ പോലീസിനെ അറിയിച്ച ശേഷമാണ് ഇന്നലെ രാവിലെ പത്തിനു പള്ളിയില്‍ പ്രവേശിക്കാന്‍ റമ്പാന്‍ എത്തിയത്.

ഇന്നലെ പന്ത്രണ്ടരയോടെ റമ്പാന്‍ പോലീസ് ജീപ്പില്‍ മടങ്ങിയെങ്കിലും ഒന്നേകാലോടെ സ്വകാര്യകാറില്‍ പള്ളിയില്‍ തിരിച്ചെത്തുകയായിരുന്നു. ഇതിനിടെ, രാത്രി ഉടനീളം പ്രാഥമികാവശ്യങ്ങള്‍ പോലും നിറവേറ്റാനാകാതെ കാറില്‍ ചെലവഴിച്ച തോമസ്‌പോള്‍ റമ്പാന്റെ ഡ്രൈവറെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു.



from mangalam.com http://bit.ly/2V0q1kt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages