ഹൈദരാബാദ്: മുത്തലാക്ക് ക്രിമിനല്‍ കുറ്റമാക്കുന്ന കാര്യത്തിലുള്ള ബില്ല് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കെ വാട്‌സ് ആപ്പ് വഴി ഭര്‍ത്താവ് മുത്തലാക്ക് ചൊല്ലിയെന്ന് ആരോപിച്ച് 24 കാരി ഭര്‍ത്താവിനെതിരേ പരാതി നല്‍കി. പെണ്‍കുഞ്ഞിനെ പ്രസവിച്ചതിന് തൊട്ടുപിന്നാലെയാണ് മൊഴി ചൊല്ലിയതെന്നത് അപമാനം ഇരട്ടിപ്പിച്ചിരിക്കുകയാണെന്നും ഇവര്‍ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സുമയ്യബാനു എന്ന ബിരുദധാരിയായ യുവതിയാണ് പരാതിയുമായി എത്തിയത്. നേരത്തേ നവംബര്‍ 22 ന് ഇവര്‍ സ്‌കൂള്‍ പ്രിന്‍സിപ്പലായ ഭര്‍ത്താവ് മുഹമ്മദ് മുസ്സാമ്മില്‍ ഷരീഫിനെതിരേ സ്ത്രീധന പീഡനത്തിനും പരാതി നല്‍കിയിട്ടുണ്ട്. സെന്‍ട്രല്‍ ക്രൈം സ്‌റ്റേഷന്‍ പോലീസ് സ്ത്രീധന നിരോധന നിയമത്തില്‍ ഷെരീഫിനും സഹോദരന്‍ മുര്‍ത്താസ ഷെരീഫിനും ഇവരുടെ മാതാപിതാക്കള്‍ക്കും എതിരേ കേസെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെ ഭര്‍ത്തൃപിതാവ് തന്റെ വീട്ടില്‍ എത്തി ഖുല (സ്ത്രീകള്‍ ഭര്‍ത്താവിനെ മൊഴി ചൊല്ലുന്നത്) ചെയ്യുന്നോ അതോ തങ്ങള്‍ തലാക്ക് ചൊല്ലണോ എന്നു ചോദിച്ചിരുന്നതായി ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പത്തുമാസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞ് ഇവര്‍ക്കുണ്ട്. ടോലിചൗക്കിയിലെ ഒരു ഹൈസ്‌ക്കൂളില്‍ പ്രിന്‍സിപ്പലായ ഭര്‍ത്താവ് ഗര്‍ഭിണി ആയിരിക്കുമ്പോള്‍ പോലും തൊഴിക്കുമായിരുന്നെന്നും ഇവര്‍ പറയുന്നു. നവംബര്‍ 28 നായിരുന്നു ഭര്‍ത്താവ് മുസാമില്‍ ഫോണിലൂടെ മൊഴി ചൊല്ലിയത്. വാട്‌സ് ആപ്പ് വഴിയായിരുന്നു മൊഴി ചൊല്ലല്‍ തുടര്‍ന്ന് ഇവര്‍ നടത്തിയ സംഭാഷണം യുവതി റെക്കോഡ് ചെയ്തിട്ടുണ്ട്.
റെക്കോഡ് ചെയ്ത ഫോണ്‍കോളുമായിട്ടാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്. ഡിസംബര്‍ 1 ന് ഈ കേസില്‍ ബഞ്ചാരാഹില്‍സ് പോലീസ് കേസെടുത്തിട്ടുണ്ട്. 2017 ജനുവരി 6 നായിരുന്നു മുസ്സമ്മാലി സുമയ്യയെ വിവാഹം കഴിച്ചത്. പിതാവ് 10 ലക്ഷം പണമായും 10 ലക്ഷം സ്വര്‍ണ്ണമായും 2.5 ലക്ഷത്തിന്റെ വീട്ടുപകരണങ്ങളും 6.5 ലക്ഷം വിവാഹചെലവിനായും നല്‍കുകയുണ്ടായി.
from mangalam.com http://bit.ly/2PQnG80
via IFTTT
No comments:
Post a Comment