പമ്പ: മകരവിളക്കുത്സവത്തിന്റെ ആദ്യ ദിവസം തന്നെ ശബരിമലയിലേക്ക് ഭക്തജന പ്രവാഹം. നടതുറക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പുതന്നെ നിരവധി ഭക്തരാണ് പമ്പയിലെത്തിയത്. സുരക്ഷാ കാരണങ്ങളാൽ ഉച്ചയ്ക്ക് രണ്ട് മുതലാണ് ശരണപാതയിലേക്ക്തീർഥാടകരെ കടത്തിവിട്ടുതുടങ്ങിയത്.ഞായറാഴ്ച വൈകിട്ട് അഞ്ചിനാണ് നടതുറക്കുന്നത്. രാവിലെ 11.30 മുതലാണ് നിലയ്ക്കൽ നിന്നും കെ.എസ്.ആർ.ടി.സി. ബസുകൾ വിട്ടു തുടങ്ങിയത്. ഭക്തർ കഴിഞ്ഞദിവസങ്ങളിൽ തന്നെ നിലയ്ക്കലെത്തി ക്യാമ്പ് ചെയ്തിരുന്നു. ഇവരിൽ പലരും ബസ് സർവീസ് തുടങ്ങുന്നതിന് മുമ്പ് തന്നെ കാൽനടയായി പമ്പയിലേക്കെത്തി. നിലയ്ക്കലിൽ ഇപ്പോഴും മൂവായിരത്തോളം ഭക്തർ പമ്പയിലേക്ക് വരാൻ കാത്തുനിൽക്കുന്നുണ്ട്. തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കാൻ പോലീസ് പാടുപെടുന്നുണ്ട്. മണ്ഡലപൂജകൾക്ക് ശേഷം ഡിസംബർ 27 രാത്രിയിലാണ് നടയടച്ചത്. Content Highlights: Sabarimala, Makaravilakku, Sabarimala 2018
from mathrubhumi.latestnews.rssfeed http://bit.ly/2TiESVM
via
IFTTT
No comments:
Post a Comment