ലഖ്‌നൗ: കൈക്കൂലി വാങ്ങുന്നതിനിടെ ഒരു വാര്‍ത്താ ചാനലിന്റെ ഒളികാമറയില്‍ കുടുങ്ങിയ മന്ത്രിമാരുടെ സഹായികളായ മൂന്ന് സെക്രട്ടേറിയറ്റ് ജീവനക്കാരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സസ്‌പെന്റു ചെയ്തു. ഇവര്‍ക്കെതിരെ പോലീസ് കേസെടുക്കാനും അധികൃതര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
സംഭവത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം നിയോഗിക്കപ്പെട്ട പ്രത്യേക സംഘം അന്വേഷണം നടത്തി 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കും. ബന്ധപ്പെട്ട കക്ഷികളുടെയെല്ലാം മൊഴിയുംഎടുക്കും. ലഖ്‌നൗ സോണ്‍ എ.ഡി.ജി.പി രാജീവ് കൃഷ്ണയുടെ നേതൃത്വത്തിലുള്ളതാണ് പ്രത്യേക അന്വേഷണ സംഘം.
സ്ഥലമാറ്റങ്ങളും കരാറുകളും നല്‍കുന്നതിന് മന്ത്രിമാരുടെ പഴ്‌സണല്‍ സെക്രട്ടറിമാര്‍ കൈക്കൂലി വാങ്ങുന്നുവെന്നാണ് വാര്‍ത്താചാനല്‍ പുറത്തുവിട്ടത്. പിന്നാക്ക ക്ഷേമമന്ത്രി ഓം പ്രകാശ് രാജ്ഭറിന്റെ പഴ്‌സണല്‍ സെക്രട്ടറി ഓം പ്രകാശ് കശ്യപ് സ്ഥലംമാറ്റം നല്‍കുന്നതിന് ഇടനിലക്കാരനെന്ന പേരില്‍ എത്തിയ ചാനല്‍ പ്രതിനിധിയോട് 40 ലക്ഷം രൂപയാണ് കൈക്കൂലിയായി ഇയാള്‍ ആവശ്യപ്പെട്ടത്.
അതേസമയം, താന്‍ പഴ്‌സണല്‍ സ്റ്റാഫിനെ പുറത്താക്കിയെന്നും അയാള്‍ക്കെതിരെ കര്‍ശന നടപടിക്ക് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു. എസ്.ബി.എസ്.പാര്‍ട്ടിയുടെ മന്ത്രിയാണ് രാജ്ഭര്‍.
ഖനി വകുപ്പ് മന്ത്രി ആചാര്യ പാണ്ഡെയുടെ സ്റ്റാഫിലെ ഒരംഗമാണ് പിടിയിലായ മറ്റെരാള്‍. ആറ് ജില്ലകളിലെ ഖനനത്തിനുള്ള കരാര്‍ ലഭിക്കുന്നതിന് ചാനല്‍ പ്രതിനിധിയുമായി വിലപേശല്‍ നടത്തി.
ബേസിക് എഡ്യൂക്കേഷന്‍ മന്ത്രി സന്ദീപ് സിംഗിന്റെ സഹായി അന്തോഷ് അശ്വതി ആണ് പിടിയിലായ മറ്റൊരാള്‍. പുസ്തകങ്ങളുടെയും മറ്റും കരാറുകള്‍ നല്‍കുന്നതിനാല്‍ ഇയാള്‍ വിഹിതം ചോദിച്ചത്. മുന്‍ യു.പി മുഖ്യമന്ത്രിയും നിലവിലെ രാജസ്ഥാന്‍ ഗവര്‍ണറുമായ കല്യാണ്‍ സിംഗിന്റെ കൊച്ചുമകനാണ് സന്ദീപ് സിംഗ്.
from mangalam.com http://bit.ly/2GJAEFo
via IFTTT
No comments:
Post a Comment