ശബരിമല: മണ്ഡലകാലം തുടങ്ങി പതിന്നാലുദിവസം പിന്നിടുമ്പോൾ ശബരിമല ശാന്തമാകുന്നു. യുവതികളാരും ദർശനമാവശ്യപ്പെട്ട് എത്താത്തതും പ്രതിഷേധക്കാർ താത്കാലികമായി പിൻവലിഞ്ഞതും ഇതിന് കാരണമായി. എല്ലാദിവസവും രാത്രി പത്തിന് നാമജപപ്രതിഷേധം നടക്കുന്നുണ്ടെങ്കിലും നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലത്തിനുപുറത്താണ്. 150 മുതൽ 200 വരെ പ്രവർത്തകർ ഇതിൽ പങ്കെടുക്കുന്നുണ്ട്. ഇവർ ശാന്തമായാണ് നാമജപം നടത്തുന്നത്. ഹരിവരാസനം കഴിയുമ്പോൾ പിരിഞ്ഞുപോകുകയും ചെയ്യുന്നു. ആചാരലംഘനത്തിന് സ്ത്രീകളെത്തിയതാണ് പ്രതിഷേധമുയരാൻ കാരണമെന്ന് പ്രതിഷേധക്കാരും അതിരുകടന്ന പ്രതിഷേധമാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്ന് സർക്കാരും പരസ്പരം പഴിചാരുന്നു. സ്ഥിതി ശാന്തമായതോടെ ആയിരങ്ങളാണ് മല ചവിട്ടാനെത്തുന്നത്. വെള്ളിയാഴ്ച ഭക്തരുടെ വലിയ തിരക്ക് സന്നിധാനത്ത് അനുഭവപ്പെട്ടു. തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ളവരാണ് കൂടുതലായും എത്തുന്നത്. മലയാളികളുടെ എണ്ണം ഇപ്പോഴും കുറവാണ്. തിരക്ക് കൂടുന്നതനുസരിച്ച് വരുമാനം വർധിക്കുന്നില്ലെന്നത് ദേവസ്വം ബോർഡിനെ കുഴക്കുന്നുണ്ട്. അപ്പം, അരവണ വിൽപ്പനയും കാണിക്കവരവും കുറവാണ്. അരവണ, അപ്പം വിൽപ്പന കൗണ്ടറുകൾ പലപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്. പോലീസ് നിയന്ത്രണങ്ങളിൽ ചിലത് ഭക്തരെ ഇപ്പോഴും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. വലിയ നടപ്പന്തലിൽ വിരിവെക്കാനാകാത്തതും വാവരുനട, വലിയകാണിക്ക എന്നീ പ്രദേശങ്ങളിലെ ബാരിക്കേഡ് നീക്കാത്തതും ബുദ്ധിമുട്ടുണ്ടാക്കുന്നു. content highlights: sabarimala,sabarimala women entry,sabarimala women entry protest
from mathrubhumi.latestnews.rssfeed https://ift.tt/2KKrE0T
via
IFTTT
No comments:
Post a Comment