ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരായ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ തെറ്റ് വരുത്തി കെ. സുരേന്ദ്രന്‍. ശബരിമല വിഷയത്തില്‍ കടകംപള്ളിയുടെ നിലപാടുകള്‍ക്കെതിരെയുള്ള പോസ്റ്റിലാണ് സുരേന്ദ്രന് അബദ്ധം പിണഞ്ഞത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടം മണ്ഡലത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ ബിജെപിയുടെ വി.മുരളീധരനോട് 6000 വോട്ടിന് പരാജയപ്പെട്ടന്നായിരുന്നു സുരേന്ദ്രന്റെ പോസ്റ്റില്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. തെറ്റ് മനസിലായതോടെ സുരേന്ദ്രന്‍ പോസ്റ്റ് എഡിറ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനമാണ് ഉയരുന്നത്.
ഫെയ്‌സ്ബുക്ക് പോസ്റ്റ്:
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കടകമ്പള്ളി സുരേന്ദ്രൻ കഴക്കൂട്ടം മണ്ഡലത്തിൽ ബി. ജെ. പി നേതാവ് ശ്രീ. വി. മുരളീധരനോട് 6000 വോട്ടിനാണ് വിജയിച്ചത്. ദിവസവും രാവിലെയും വൈകീട്ടും ഒരു ലജ്ജയുമില്ലാതെ ശബരിമല വിഷയത്തിൽ പിണറായി പറയുന്നതിന് കടകവിരുദ്ധമായി ഈ പകൽമാന്യൻ സംസാരിക്കുന്നതിന്റെ കാരണവും അതു തന്നെയല്ലേ. മണ്ഡലവിളക്കു കഴിഞ്ഞപ്പോൾ ഇനി ആക്ടിവിസ്ടുകൾ അങ്ങോട്ട് വരരുതെന്ന് ഇയാൾ പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. കേട്ടാൽ തോന്നും ആക്ടിവിസ്ടുകൾ സ്വമേധയാ വരികയാണെന്ന്. മധുരയിൽ പോയി മനിതിക്കാരെ കൂട്ടിക്കൊണ്ടുവന്നതും പത്തുമുപ്പതു യുവതികളെ പൊലീസ് അകമ്പടിയോടുകൂടി എഴുന്നെള്ളിച്ചതും വിശ്വാസികൾ മറന്നു എന്നാണോ ഈ ആചാരക്കള്ളൻ വിചാരിക്കുന്നത്? ആചാരലംഘനത്തിന് പഠിച്ചപണി പതിനെട്ടും പയറ്റിയ കടകമ്പള്ളി അത് നടക്കില്ലെന്നുറപ്പായപ്പോൾ വിശ്വാസികളെ കബളിപ്പിക്കാൻ പുതിയ ബഡായികളുമായി ഇറങ്ങിയിരിക്കുന്നത് ആർക്കും മനസ്സില്ലാവില്ലെന്നാണോ കരുതിയത്? കഴക്കൂട്ടത്തും തിരുവനന്തപുരത്തും ഇനി പച്ച തൊടില്ലെന്ന് മനസ്സിലായതുകൊണ്ടാണല്ലോ ഈ നാണം കെട്ട ഉരുളൽ. കടകമ്പള്ളി സുരേന്ദ്രാ ഇതിലും ഭേദം ഒരു കഷണം കയറെടുക്കുന്നതാണ് താങ്കൾക്ക് നല്ലത്.
from mangalam.com http://bit.ly/2CFcuaJ
via IFTTT
No comments:
Post a Comment