തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ദേവസ്വം നിയമന ചട്ടം ലംഘിച്ച് സ്ഥിരനിയമനം നടത്തിയതായി കണ്ടെത്തൽ. നാല് കണ്ണൂർ, മലപ്പുറം സ്വദേശികളെ പ്രാദേശിക സംവരണം ചട്ടം മറികടന്ന് അസിസ്റ്റന്റ് എഞ്ചിനീയർമാരായി നിയമിച്ചതിന്റെ രേഖ മാതൃഭൂമി ന്യൂസിന് ലഭിച്ചു. നിയമനം നൽകിയത് സിപിഎം പ്രവർത്തകർക്കാണെന്ന പരാതിയിലാണ് ഹൈക്കോടതി ഓഡിറ്റ് വിഭാഗം നിയമ ലംഘനം കണ്ടെത്തിയത്. ഈ വർഷം ജൂണിൽ തിരുവതാംകൂർ ദേവസ്വം ബോർഡിലേക്ക് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നടത്തിയ നാല് അസിസ്റ്റന്റ് എഞ്ചിനീയർ, ഓവർസിയർ നിയമനങ്ങളിലാണ് നഗ്നമായ നിയമ ലംഘനം നടന്നത്. 1950 ലെ തിരുവതാംകൂർ-കൊച്ചി ഹിന്ദുമത നിയമപ്രകാരം നിയമനം നൽകേണ്ടത് പഴയ തിരുവതാംകൂർ ദേശത്തെ താമസക്കാർക്കാണ്. നിയമനവ്യവസ്ഥകളിൽ ഇത് പ്രത്യേകം പറയുന്നുണ്ട്. അസിസ്റ്റന്റ് എഞ്ചിനീയർമാരുടെ പട്ടികയിലെ സി.പി ശ്രീപദ്, ജസീന എന്നിവർ കണ്ണൂർ സ്വദേശികളും എം.പി ശ്രുതി മലപ്പുറം സ്വദേശിയുമാണ്. ഓവർസിയറായി നിയമിതനായ അതുൽ എസ് അശോക് കണ്ണൂർ തലശ്ശേരി സ്വദേശിയാണ്. ചട്ടം മറികടന്ന് നിയമനം ലഭിച്ച കണ്ണൂർ സ്വദേശികൾ സജീവ സി.പിഎം പ്രവർത്തകരാണെന്ന് ആരോപിച്ച് നിയമനം ലഭിക്കാതിരുന്ന തിരുവനന്തപുരം സ്വദേശി ദേവസ്വം ഹൈക്കോടതി ഓഡിറ്റ് വിഭാഗത്തിന് പരാതി നൽകി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ നാല് പേർ ഒഴികെയുള്ളവർ തിരുവതാംകൂർ, കൊച്ചി ദേശത്തുള്ളവരാണെന്ന് കണ്ടെത്തിയത്. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരണത്തോടെ പ്രസ്തുത ദേവസ്വം നിയമത്തിലെ വ്യവസ്ഥകൾ അസാധുവായെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്. എന്നാൽ റിക്രൂട്ട്മെന്റ് ബോർഡാകട്ടെ പ്രാദേശിക മാനദണ്ഡം സംബന്ധിച്ച് ചട്ടം രൂപീകരിച്ചിട്ടുമില്ല. Content Highlights:devaswom board appointments, Highcourt audit
from mathrubhumi.latestnews.rssfeed https://ift.tt/2zJlOJ8
via
IFTTT
No comments:
Post a Comment