പറശ്ശിനിക്കടവ് കൂട്ടബലാത്സംഗം: അഞ്ച് പേര്‍ അറസ്റ്റില്‍, പെണ്‍കുട്ടിയുടെ പിതാവും കസ്റ്റഡിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 5, 2018

പറശ്ശിനിക്കടവ് കൂട്ടബലാത്സംഗം: അഞ്ച് പേര്‍ അറസ്റ്റില്‍, പെണ്‍കുട്ടിയുടെ പിതാവും കസ്റ്റഡിയില്‍

കണ്ണൂര്‍: കണ്ണൂര്‍ പറശ്ശിനിക്കടവ് ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. മാട്ടൂല്‍ സ്വദേശി കെ വി സന്ദീപ്, ചൊറുക്കള സ്വദേശി സി പി ഷംസുദ്ദിന്‍, പരിപ്പായി സ്വദേശി വി സി ഷബീര്‍, നടുവില്‍ സ്വദേശി കെ വി അയൂബ്, അരിമ്പ്ര സ്വദേശി കെ പവിത്രന്‍ എന്നിവരാണ് പിടിയിലായത്.ബലാത്സംഗക്കേസില്‍ പെണ്‍കുട്ടിയുടെ പിതാവുള്‍പ്പെടെ എട്ടു പേരെ കസ്റ്റഡിയിലെടുത്തു.

പത്താംക്ലാസ് വിദ്യാര്‍ഥിനിയെ നാല് പേര്‍ ചേര്‍ന്ന് പറശ്ശിനികടവിലെ ലോഡ്ജില്‍ വെച്ച് രണ്ട് ദിവസമായി പീഡിപ്പിച്ചുവെന്നാണ് പരാതി. കണ്ണൂര്‍ നഗരത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട സ്ത്രീ പെണ്‍കുട്ടിയെ കാറിലെത്തി കൂട്ടിക്കൊണ്ടുപോകുകയും ലോഡ്ജിലെത്തിച്ച് പ്രതികള്‍ക്ക് കാഴ്ചവെയ്ക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയും മാതാവും കണ്ണൂര്‍ വനിതാ സെല്ലിലെത്തി പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ലോഡ്ജിലെ പീഡനത്തിനു പുറമെ മറ്റിടങ്ങളില്‍ വെച്ച് സ്വന്തം പിതാവുള്‍പ്പെടെ കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. ഫെയ്‌സ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച സ്ത്രീയെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്.



from mangalam.com https://ift.tt/2RAWKe3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages