ഡൽഹി: ഭാര്യയുമായിരഹസ്യബന്ധമുള്ളതായിസംശയിച്ച് ഭർത്താവ് യുവാവിനെ വെടിവച്ചു കൊന്നു. ഷൂ ഫാക്ടറിയിൽ ജോലി ചെയ്യുന്ന നാഗ്ലോയ് സ്വദേശിയായ അനിൽ ചൗധരിയാണ് (38) പ്രതി. കൊല്ലപ്പെട്ടയാൾ ഫാക്ടറി തൊഴിലാളിയായ വികാസ് യാദവ് ആണെന്ന് പോലീസ് വ്യക്തമാക്കി. ഇയാളെ ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ബകിൽ (38) കമറുൽ ഹുദ (27) എന്നീ രണ്ടു പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട യുവാവിനെ കൊള്ളയടിച്ചതിനാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. വികാസ് യാദവിന്റെ രണ്ടു മൊബൈൽ ഫോണും പണവും കാണാതായിരുന്നു. സത്യഭാമ ആശുപത്രി അധികൃതരാണ് മരിച്ച നിലയിൽ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി നിഹാൽ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുന്നത്. തന്റെ ഭാര്യയുമായി വികാസ് യാദവിന് ഒരു വർഷത്തിലധികമായി ബന്ധമുണ്ടെന്ന് സംശയം തോന്നിയ ചൗധരി വികാസിനെ ഇല്ലാതാക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ബുധനാഴ്ച്ച രാത്രി ചൗധരി യാദവിനെ വെടിവെച്ചുകൊല്ലുകയായിരുന്നു. Content Highlight: Man Kills Labourer After Suspecting Affair With Wife
from mathrubhumi.latestnews.rssfeed http://bit.ly/2EEPqul
via
IFTTT
No comments:
Post a Comment