മെൽബൺ: ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ഓസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ കളിക്കുമെന്ന് ബി.സി.സി.ഐ. തോളിലേറ്റ പരിക്കിൽ നിന്ന് ജഡേജ മുക്തനായെന്നും അദ്ദേഹം പൂർണ കായികക്ഷമത കൈവരിച്ചിട്ടുണ്ടെന്നും ബി.സി.സി.ഐ പ്രസ്താവനയിൽ വ്യക്തമാക്കി. നേരത്തെ ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ടീം സെലക്ഷനെച്ചൊല്ലി വിവാദങ്ങൾ തുടരുന്നതിനിടെ ജഡേജ പരിക്കുമായാണ് ഓസ്ട്രേലിയൻ പര്യടനത്തിന് എത്തിയതെന്ന ഇന്ത്യൻ കോച്ച് രവി ശാസ്ത്രിയുടെ വെളിപ്പെടുത്തൽ വിവാദമായിരുന്നു. ഇപ്പോഴിതാ പരിക്ക് കാരണമാണ് ജഡേജയെ പെർത്ത് ടെസ്റ്റിൽ ഉൾപ്പെടുത്താതിരുന്നതെന്ന് ബി.സി.സി.ഐ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. പെർത്ത് ടെസ്റ്റിലെ തോൽവിക്കു ശേഷം ക്യാപ്റ്റൻ വിരാട് കോലി മാധ്യമങ്ങളോടു പറഞ്ഞതിനു വിരുദ്ധമായാണ് കോച്ചിന്റേയും ഇപ്പോൾ ബി.സി.സി.ഐയുടേയും വാക്കുകൾ. അശ്വിനു പരുക്കില്ലായിരുന്നെങ്കിൽപ്പോലും നാലു പേസ് ബോളർമാരുമായി കളിക്കാനായിരുന്നു ഇന്ത്യയുടെ തീരുമാനമെന്നായിരുന്നു മത്സരത്തിനു ശേഷം കോലി വിശദീകരിച്ചത്. സ്പിന്നർമാരെ ടീമിലേക്കു പരിഗണിച്ചിട്ടു പോലുമില്ലെന്നും കോലി വ്യക്തമാക്കിയിരുന്നു. Content Highlights: fit jadeja was picked for australia series asserts bcci australia tour
from mathrubhumi.latestnews.rssfeed http://bit.ly/2GA1yiY
via
IFTTT
No comments:
Post a Comment