കൊച്ചി: തനിക്കെതിരായുള്ള സോഷ്യൽ മീഡിയ ആക്രമണത്തിന് കാരണം ചിലർക്ക്മഞ്ജു വാര്യരോടുള്ള ശത്രുതയാണെന്ന് ഒടിയൻ സിനിമയുടെ സംവിധായകൻ ശ്രീകുമാർ മേനോൻ. മഞ്ജുവിനെ ഇന്നു കാണുന്ന പദവിയിലേക്ക് മാറ്റിയതോടെയാണ് തനിക്ക്ശത്രുക്കളുണ്ടായതെന്നും ഇത് അതിന്റെ ക്ലൈമാക്സാണെന്നും ശ്രീകുമാർ മേനോൻ പറയുന്നു. വിവാദങ്ങളോട് മഞ്ജു മറുപടി പറയണമെന്നും ശ്രീകുമാർ മേനോൻ ആവശ്യപ്പെട്ടു. മാതൃഭൂമി ന്യുസിന് നൽകിയ അഭിമുഖത്തിലാണ് ശ്രീകുമാർ മനോൻ മേനോൻ തന്റെ നിലപാടുമായി രംഗത്തെത്തിയത്. വിവാദങ്ങളോട് അഭിപ്രായം പറയാൻ മഞ്ജു വാര്യർ ബാധ്യസ്ഥയാണ്. കാരണം ഇങ്ങനെയുള്ള പേഴ്സണൽ അറ്റാക്കിന് അവർ കൂടി കാരണമാണ്. അവരുടെ ബ്രാൻഡിങ്ങിനും വളർച്ചയ്ക്കുംപ്രൊഫഷണലായി കൂടെ നിന്നൊരാളാണ് ഞാൻ. അവർ ഇപ്പോൾകാണുന്ന ബ്രാൻഡഡ് മഞ്ജു വാര്യർ എന്ന പരിവർത്തനം നടത്തിയത്എന്നിൽ കൂടെയാണ്. അല്ലെങ്കിൽ എന്റെ കമ്പനിയിൽ കൂടെയാണ്. മഞ്ജു വാര്യരെ ഞാൻ എന്ന് സഹായിക്കാൻ തുടങ്ങിയോ അന്ന് മുതലാണ് ഇതൊക്കെ രൂക്ഷമായതെന്ന് എല്ലാവർക്കും അറിയാവുന്ന വിഷയമാണ്. അതു കൊണ്ട് ഇക്കാര്യത്തിൽ മഞ്ജു പ്രതികരിക്കുമെന്നാണ് എന്റെ വിശ്വാസം. ശ്രീകുമാർ മേനോൻ പറയുന്നു. വലിയ രീതിയിലുള്ള സംഘടിതമായ ആക്രമണമാണിത്. മഞ്ജുവിന്റെ രണ്ടാം വരവിന് അവസരമൊരുക്കിയതിന്റെ ഫലം. ഫാൻസുകൾ നടത്തുന്ന ആക്രമണങ്ങൾക്കെതിരെയും അദ്ദേഹം രൂക്ഷമായി വിമർശനം നടത്തുന്നുണ്ട്. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത മോഹൻലാൽ സിനിമ ഒടിയൻ റിലീസായതോടെയാണ് ശ്രീകുമാർമേനോനെതിരെ സോഷ്യൽ മീഡിയയിൽ ആക്രമണം രൂക്ഷമായത്. Content Highlights: Sreekumar menon about manjuwarrier, sreekumar opens about odiyan movie controversy, manju warrier, mohanlal, odiyan movie review, odiyan and manju warrier
from mathrubhumi.latestnews.rssfeed https://ift.tt/2UKCPv4
via
IFTTT
No comments:
Post a Comment