റായ്പുർ: മുഖ്യമന്ത്രി ഭൂപേഷ് ബഗേൽ പുതുതായി നിയമിച്ച രാഷ്ട്രീയ ഉപദേശകനെ ചൊല്ലി ഛത്തീസ്ഗഢിൽ വിവാദം. സംസ്ഥാനത്ത് കഴിഞ്ഞ വർഷം ഉയർന്നുവന്ന സെക്സ് സിഡി കേസിൽ ഉൾപ്പെട്ട മുതിർന്ന മാധ്യമ പ്രവർത്തകൻ വിനോദ് വർമയെ ഭൂപേഷ് ബഗേലിന്റെ ഉപദേശകനാക്കിയതാണ് വിവാദത്തിനാധാരം. മുഖ്യമന്ത്രി ഭൂപേഷ് ബഗേലുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് വിനോദ് വർമ. ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടിയെടുത്ത കേസിൽ 2017-ൽ വിനോദ് വർമയെ ഗാസിയാബാദിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബിജെപി നേതാവ് പ്രകാശ് ബജാജിന്റെ പരാതിയിലായിരുന്നു നടപടി. സിഡി തങ്ങളുടെ കൈയിലുണ്ടെന്ന് പറഞ്ഞ് അജ്ഞാത ഫോൺ കോളുകൾ വഴി തന്നെ ശല്യപ്പെടുത്തുന്നുവെന്നായിരുന്നു ബജാജിന്റെ പരാതി. ഇതേ തുടർന്ന് പോലീസ് നടത്തിയ റെയ്ഡിൽ 500 ഓളം സിഡികളും പെൻഡ്രൈവുകളും വിനോദ് വർമയുടെ താമസ സ്ഥലത്ത് നിന്ന് കണ്ടെടുത്തിരുന്നു. വർമയുടെ അറസ്റ്റിന് ശേഷം ബിജെപി മന്ത്രിസഭയിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി രാജേഷ് മുനാട്ടിന്റെ സെക്സ് വീഡിയോയും പ്രചരിച്ചിരുന്നു. തന്നെ അപകീർത്തിപ്പെടുത്താൻ ഭൂപേഷ് ബാഗേലടക്കം ഗൂഢാലോചന നടത്തി വ്യാജ സെക്സ് സിഡി നിർമിച്ചതാണെന്ന് പറഞ്ഞ് രാജേഷ് മുനാട്ട് പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിച്ചുക്കൊണ്ടിരിക്കുകയാണ്.കേസിൽ ഉൾപ്പെട്ട ഒരു പ്രതി റിങ്കുരാജ് ഈ വർഷം ജൂണിൽ ആത്മഹത്യ ചെയ്യുകയും ചെയ്തു. കഴിഞ്ഞ ഡിസംബറിലാണ് വർമക്ക് ജാമ്യം ലഭിച്ചത്.ഈ കേസിലെ ബാഗേലും വർമ്മയും കൂടാതെ രണ്ട് ബിജെപി നേതാക്കളും പ്രതികളാണ്. വിനോദ് വർമയടക്കം നാല് പേരെയാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഉപദേഷ്ടക്കളായി പൊതുഭരണ വകുപ്പ് നിയമിച്ചത്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസിൽ ചേർന്ന് പ്രമുഖ ഹിന്ദി പത്രത്തിന്റെ എഡിറ്റർ റുചിർ കാർഗിനെ മാധ്യമ ഉപദേഷ്ടാവായിനിയമച്ചിട്ടുണ്ട്. Content Highlights:Chhattisgarh Chief Ministers Advisor,Bhupesh Baghel
from mathrubhumi.latestnews.rssfeed http://bit.ly/2PRb7JG
via
IFTTT
No comments:
Post a Comment