കോടതിയെ തെറ്റിദ്ധരിപ്പിച്ചു; റഫാല്‍ വിധി റദ്ദാക്കണമെന്ന് കോണ്‍ഗ്രസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 16, 2018

കോടതിയെ തെറ്റിദ്ധരിപ്പിച്ചു; റഫാല്‍ വിധി റദ്ദാക്കണമെന്ന് കോണ്‍ഗ്രസ്

ന്യൂഡൽഹി: റഫാൽ ഇടപാടുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി റദ്ദാക്കണമെന്ന് കോൺഗ്രസ്. കേസിൽ തെറ്റായ വിവരങ്ങൾ നൽകി കേന്ദ്രസർക്കാർ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും, ഇതിൽ കേന്ദ്രത്തിനെതിരേ കോടതിയലക്ഷ്യ് നോട്ടീസ് അയക്കണമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമ്മ ഡൽഹിയിൽ പറഞ്ഞു. റഫാൽ ഇടപാടിൽ കേന്ദ്രം അഴിമതി നടത്തിയെന്ന് ആവർത്തിച്ച ആനന്ദ ശർമ്മ ഈ തെറ്റിന് പ്രായശ്ചിത്തമായി അവർ ഗംഗാസ്നാനം നടത്തേണ്ടിവരുമെന്നും മാധ്യമങ്ങളോട് പറഞ്ഞു. റഫാൽ ഇടപാടിൽ അന്വേഷണം ആവശ്യമില്ലെന്നും ഇടപാടിൽ സംശയമില്ലെന്നും സുപ്രീംകോടതി വിധി പ്രസ്താവിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കാനായി റഫാൽ ഇടപാടുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങളാണ് കേന്ദ്രം കോടതിയിൽ സമർപ്പിച്ചതെന്നാണ് കോൺഗ്രസിന്റെ പ്രധാന ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് വീണ്ടും കോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്. റഫാൽ ഇടപാടിലെ സുപ്രീംകോടതി വിധിയിൽ നിറയെ വസ്തുതാപരമായ പിശകുകളുണ്ടെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബലും കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. വിമാനത്തിന്റെ വിലയെക്കുറിച്ചുള്ള വിവരങ്ങൾ സി.എ.ജി. പരിശോധിച്ചതാണെന്നും അദ്ദേഹത്തിന്റെ റിപ്പോർട്ട് പാർലമെന്റിന്റെ പി.എ.സി.യുടെ പരിഗണനയിൽ വന്നതാണെന്നുമാണ് വിധിയിൽ പറയുന്നത്. എന്നാൽ റഫാൽ ഇടപാടിൽ അങ്ങനെയൊരു റിപ്പോർട്ട് കണ്ടിട്ടില്ലെന്ന് പി.എ.സി. ചെയർമാനും പറയുന്നു. കോടതിയെ തെറ്റിദ്ധരിപ്പിച്ചതാരാണെന്നും എ.ജി. എങ്ങനെയാണ് കോടതിക്ക് തെറ്റായ വിവരങ്ങൾ നൽകിയതെന്നും കപിൽ സിബൽ ചോദിച്ചിരുന്നു. Content Highlights:congress urges to recall rafale judgement


from mathrubhumi.latestnews.rssfeed https://ift.tt/2SSqT8Z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages