കണ്ണൂർ: മംഗലാപുരം തുറമുഖത്ത് നടത്തിയ അന്താരാഷ്ട്ര മീൻപിടിത്തമത്സരത്തിൽ (ഫിഷിങ് സ്പോർട്സ്) ഡുവോ ഇന്റർനാഷണൽ പ്രത്യേക ഉപകരണങ്ങളുപയോഗിച്ച് ഏറ്റവും വലിയ മീൻപിടിക്കുന്ന വിഭാഗത്തിൽ കണ്ണൂരിലെ കെ.കൃഷ്ണകുമാറിനും കൂടുതൽ എണ്ണം മീൻപിടിക്കുന്ന വിഭാഗത്തിൽ രയരോത്തെ എം.ജി.അജിത്കുമാറിനും ഒന്നാംസ്ഥാനം. ഇന്ത്യയടക്കം ആറു രാജ്യങ്ങളിൽനിന്നുള്ള പ്രൊഫഷണൽ ആഗ്ലേഴ്സാണ് മത്സരത്തിൽ പങ്കെടുത്തത്. കേരളത്തിൽനിന്ന് പങ്കെടുത്ത 15 പേരിൽ കണ്ണൂരുകാരായ രണ്ടുപേരാണ് വിജയം നേടിയത്. രണ്ടു ദിവസങ്ങളിലായി രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയായിരുന്നു മത്സരം. മൂന്നിനങ്ങളിലാണ് മത്സരം നടന്നത്. മലബാർ ആംഗ്ലേഴ്സ് ക്ലബ്ബിന്റെ സ്ഥാപകനേതാവുകൂടിയാണ് പാപ്പിനിശ്ശേരി സ്വദേശിയായ കെ.കൃഷ്ണകുമാർ. ആലക്കോട് രയരോംപൊയിൽ സ്വദേശിയാണ് എം.ജി.അജിത്ത്കുമാർ. മംഗലാപുരത്ത് നടന്ന സമാപനച്ചടങ്ങിൽ ഇരുവരും ട്രോഫിയും കാഷ് പ്രൈസും ഏറ്റുവാങ്ങി. content highlights:international fishing competition,manglore,kannur
from mathrubhumi.latestnews.rssfeed https://ift.tt/2FQW4jc
via
IFTTT
No comments:
Post a Comment