ഹനുമാൻ ദളിതനെന്ന് ആദിത്യനാഥ്; ആദിവാസിയെന്ന് പട്ടികജാതി കമ്മിഷൻ ചെയർമാൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 1, 2018

ഹനുമാൻ ദളിതനെന്ന് ആദിത്യനാഥ്; ആദിവാസിയെന്ന് പട്ടികജാതി കമ്മിഷൻ ചെയർമാൻ

ന്യൂഡൽഹി: ഇതിഹാസ കഥാപാത്രമായ ഹനുമാൻ വാനരനല്ല ആദിവാസിയാണെന്ന് ദേശീയ പട്ടികജാതി കമ്മിഷൻ ചെയർമാനും ബി.ജെ.പി. നേതാവുമായ നന്ദ്കുമാർ സായി. ഹനുമാൻ ദളിതനാണെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവന വിവാദമായതിന് തൊട്ടുപിന്നാലെയാണ് പുതിയ പരാമർശം. വ്യാഴാഴ്ച ലഖ്നൗവിൽ പൊതുപരിപാടിയിലായിരുന്നു നന്ദ്കുമാർ സായിയുടെ പരാമർശം. ''രാമായണത്തിൽ ലങ്കയിലേക്കു പോകുന്ന ശ്രീരാമസേനയിൽ അംഗങ്ങളായി കുരങ്ങന്മാർ, കരടികൾ, കഴുകന്മാർ എന്നിവയുള്ളതായി വ്യക്തമാക്കുന്നുണ്ട്. കുറുഗ് ഭാഷയിൽ ആശയവിനിമയം നടത്തുന്ന ഒറൗൺ ഗേത്രക്കാർക്കിടയിൽ 'വാരൻ' എന്നാൽ 'ടിഗ്ഗ' എന്ന സഹഗോത്രമാണ്. താനുൾപ്പെടുന്ന കൻവാർ ഗോത്രക്കാർക്കിടയിൽ ഹനുമാൻ എന്ന ഒരു വശം നിലനിൽക്കുന്നുണ്ട്. അതുപോലെ 'ഗിദ്ദ' എന്ന ഗോത്രവുമുണ്ട്. ഗിദ്ദ എന്ന പദത്തിന് കഴുകൻ എന്നർഥവുമുണ്ട്. ഇവയെല്ലാം സൂക്ഷ്മപരിശോധന നടത്തുമ്പോൾ എനിക്ക് തോന്നുന്നത് ശ്രീരാമൻ യുദ്ധത്തിന് ഒപ്പംകൂട്ടിയത് ആദിവാസികളെയാണെന്നാണ്'' -സായി പറഞ്ഞു. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ അൽവറിൽ പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമാനപരാമർശം നടത്തിയത്. ഹനുമാൻ വനവാസിയായ ദളിതനാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഹനുമാനെ 'ദളിതനാ'ക്കിയതിൽ രോഷാകുലരായി ചില തീവ്രവലതുപക്ഷ ഗ്രൂപ്പുകൾ യോഗിക്കെതിരേ രംഗത്തെത്തിയിരുന്നു. മൂന്നു ദിവസത്തിനകം പരാമർശത്തിൽ മാപ്പുപറയണമെന്നായിരുന്നു ആവശ്യം. Content Highlight:Lord Hanuman Was Tribal, Caste Panel Chief Reacts to Yogi Adityanaths Claim


from mathrubhumi.latestnews.rssfeed https://ift.tt/2re1iLO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages