പാരീസ്: ദിവസങ്ങളായി വന്‍ ജനകീയ പ്രതിഷേധങ്ങളും കലാപങ്ങളും അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഫ്രാന്‍സില്‍ ഒടുവില്‍ സര്‍ക്കാര്‍ മഞ്ഞക്കുപ്പായ ക്കാര്‍ക്ക് കീഴടങ്ങുന്നു. കലാപത്തിലേക്ക് നയിച്ച ഇന്ധനവില കൂട്ടാനുള്ള നീക്കം താല്‍ക്കാലികമായി ഫ്രഞ്ച് സര്‍ക്കാര്‍ നിര്‍ത്തിവെച്ചു. നികുതി വര്‍ദ്ധിപ്പിച്ച് ഇന്ധനവില കൂട്ടാനുള്ള ഫ്രഞ്ച് സര്‍ക്കാരിന്റെ നീക്കം വന്‍ കലാപത്തിലാണ് എത്തിയത്. രാജ്യത്തെ രൂക്ഷമായി പ്രശ്‌നം ബാധിക്കാന്‍ തുടങ്ങിയതോടെ പ്രധാനമന്ത്രി എഡ്വാര്‍ഡ് ഫിലിപ്പ് ഇന്നലെ മന്ത്രിമാരുടെ യോഗം വിളിച്ചു കൂട്ടിയതിന് പിന്നാലെയാണ് പ്രസിഡന്റ് മാക്രോണ്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കലാപം നിയന്ത്രിക്കുന്നതിനായി വൈദ്യൂതി, ഗ്യാസ് എന്നിവ ഉള്‍പ്പെടെയുളളവയുടെ വില കൂട്ടാനുള്ള തീരുമാനത്തില്‍ നിന്നും ഫ്രഞ്ച് സര്‍ക്കാര്‍ പിന്മാറിയിട്ടുണ്ട്. 2019 മുതല്‍ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനായി വാഹനങ്ങളുടെ പുക കര്‍ശനമായി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതില്‍ ഒരു തീരുമാനം ആയിരുന്നു നികുതി വര്‍ദ്ധിപ്പിച്ച് ഇന്ധനവില കൂട്ടാനുള്ളത്. അതേസമയം ആറു മാസത്തേക്ക ് തീരുമാനം നീട്ടിവെച്ചതു സര്‍ക്കാരിന് വലിയ നഷ്ടമുണ്ടാക്കും. നികുതി വര്‍ദ്ധനയും ചെലവുചുരുക്കലും കൊണ്ട് പൊതുഖജനാവിന് 2.ബില്യന്‍ യൂറോ ഉണ്ടാക്കാനായിരുന്നു തീരുമാനം. എന്നാല്‍ പാരീസ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഇതിനെതിരേ പ്രതിഷേധവുമായി എത്തിയ നാട്ടുകാര്‍ തെരവിനെ യുദ്ധഭൂമിയാക്കി മാറ്റുകയായിരുന്നു. അതേസമയം പുതിയ തീരുമാനം കൊണ്ടൊന്നും അവര്‍ സമരം നിര്‍ത്താന്‍ ആഗ്രഹിക്കുന്നില്ല.
കൂടുതല്‍ നികുതി കുറയ്ക്കലിന് വേണ്ടിയാണ് ഇനി സമരമെന്നാണ് അവര്‍ പറയുന്നത്. പുതിയ സമരം ഫ്രാന്‍സില്‍ തുടങ്ങിയിട്ടുണ്ട്. പാരീസിന് സമീപത്തെ എയ്ക്‌സ് എന്‍ പ്രവിശ്യയില്‍ മോട്ടേര്‍വേയിലൂടെ നീങ്ങിയ പ്രതിഷേധക്കാരായ വിദ്യാര്‍ത്ഥികള്‍ ബോര്‍ഡേയിലെ ബാരിക്കേഡ് തീവെച്ചു. മറ്റാവശ്യങ്ങളും അംഗീകരിക്കും വരെ സമരമാണെന്ന് അവര്‍ വ്യക്തമാക്കി. നികുതി ഒഴിവാക്കുക, ജോലിക്ക് കൂലി നല്‍കുക എന്നതാണ് മഞ്ഞക്കുപ്പായക്കാരുടെ പുതിയ മുദ്രവാക്യം. ജനുവരിയില്‍ നടക്കാനിരിക്കുന്ന നികുതി വര്‍ദ്ധനവിന് പുറമേ സമയം പോലെയായിരിക്കും മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുക എന്നാണ് ഫ്രാഞ്ച് അധികൃതര്‍ പറയുന്നത്.
from mangalam.com https://ift.tt/2RFVpms
via IFTTT
No comments:
Post a Comment