തിരുവനന്തപുരം: സംസ്ഥാനത്തെ ക്യാമ്പസുകളില്‍ അഭിമന്യുമാരെ സൃഷ്ടിക്കാനുള്ള ക്യാമ്പസ് ഫ്രണ്ടിന്റെ സംഘടിത ശ്രമത്തില്‍ പ്രതിഷേധിച്ച് കാമ്പസ് ഫ്രണ്ടിന്റെ തിരുവനന്തപുരം പെരിങ്ങമല ഇക്ബാല്‍ കോളേജ് യൂണിറ്റ് സെക്രട്ടറി രാജിവച്ചു. അസ്ലം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് രാജിക്കാര്യം അറിയിച്ചത്.
ധാര്‍മ്മികത്വത്തിനു വിരുദ്ധമായ ഈ നടപടിയില്‍ പ്രതിഷേധിച്ചു കൊണ്ട് ഞാന്‍ എന്റെ സ്ഥാനം രാജിവക്കുകയും തുടര്‍ന്നുള്ള എല്ലാ സംഘടനാപ്രവര്‍ത്തനത്തില്‍ നിന്നും അംഗത്ത്വത്തില്‍ നിന്നും പുറത്ത് പോവുകയാണ്. ക്യാമ്പസുകളില്‍ അഭിമന്യുമാരെ സൃഷ്ടിക്കാന്‍ വേണ്ടിയുള്ള ക്യാമ്പസ് ഫ്രണ്ടിന്റെ സംഘടിത ശ്രമമാണ് ഇതില്‍ പ്രതിഷേധിച്ച് കൊണ്ട് ഞാന്‍ ഈ സംഘടനയില്‍ നിന്നും എന്നെന്നേയ്ക്കുമായ് പുറത്ത് പോവുകയാണെന്നും അസ്ലം കുറിച്ചു.
അസ്ലമിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം,
എന്റെ പേര് അസ്ലം
ഞാന്‍ ഇക്ബാല്‍ കോളേജില്‍ മൂന്നാം വര്‍ഷ BA COMMUNICATIVE ENGLISH വിദ്യാര്‍ത്ഥിയാണ്. കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ ഇക്ബാല്‍ കോളേജ് യൂണിറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 03 12 2018 തിങ്കള്‍ വൈകുന്നേരത്തോടു കൂടി CFI വിളംബര ജാഥ നടക്കുകയുണ്ടായി. പ്രകോപനപരമായ നീക്കങ്ങള്‍ SDPlയുടെ പ്രാദേശിക പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നുണ്ടാകുകയും SFI യിലെ ഒരു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് അവശനാക്കുകയും കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ധാര്‍മ്മികത്വത്തിനു വിരുദ്ധമായ ഈ നടപടിയില്‍ പ്രതിഷേധിച്ചു കൊണ്ട് ഞാന്‍ എന്റെ സ്ഥാനം രാജിവക്കുകയും തുടര്‍ന്നുള്ള എല്ലാ സംഘടനാപ്രവര്‍ത്തനത്തില്‍ നിന്നും അംഗത്ത്വത്തില്‍ നിന്നും പുറത്ത് പോവുകയാണ്. ക്യാമ്പസുകളില്‍ അഭിമന്യുമാരെ സൃഷ്ടിക്കാന്‍ വേണ്ടിയുള്ള ക്യാമ്പസ് ഫ്രണ്ടിന്റെ സംഘടിത ശ്രമമാണ് ഇതില്‍ പ്രതിഷേധിച്ച് കൊണ്ട് ഞാന്‍ ഈ സംഘടനയില്‍ നിന്നും എന്നെന്നേയ്ക്കുമായ് പുറത്ത് പോവുകയാണ്.
from mangalam.com https://ift.tt/2PkES5f
via IFTTT
No comments:
Post a Comment