ഹൈദരാബാദ്:അന്യജാതിയിൽപ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിനെ തുടർന്ന് 20 കാരിയെ മാതാപിതാക്കൾ ചുട്ടുകൊന്നു. ഹൈദരാബാദിൽ നിന്നും 250 കിലോമീറ്റർ അകലെ മഞ്ചേരിയൽ ജില്ലയിലെ കലമഡുകു ഗ്രാമത്തിലാണ് സംഭവം. അനുരാധ എന്ന യുവതിയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ചില ബന്ധുക്കളുടെ സഹായത്തോടെയാണ് മാതാപിതാക്കൾ യുവതിയെ കത്തിച്ചുകൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ മാതാപിതാക്കളായ സത്തേന്ന, ലക്ഷ്മി എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. താഴ്ന്ന ജാതിയിൽ പെട്ട യുവാവുമായുള്ള പ്രണയമാണ് മാതാപിതാക്കളെ പ്രകോപിപ്പിച്ചത്. ശനിയാഴ്ച്ച രാത്രിയാണ് ഇവർ കൊലപാതകം നടത്തത്. പക്ഷേ ഭർത്താവ് ലക്ഷ്മണന്റെ പരാതിയെ തുടർന്ന് അന്വേഷണം നടത്തിയ പോലീസ് ഞായറാഴ്ച്ചയാണ് യുവതി ദാരുണമായി കൊല്ലപ്പെട്ട വിവരം അറിയുന്നത്. ലക്ഷ്മണും അനുരാധയും ഒരേ ഗ്രാമത്തിലാണ് താമസിക്കുന്നത്. പ്രണയത്തിലായ ഇരുവരും അനുരാധയുടെ വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഹൈദരാബാദിലേക്ക് ഒളിച്ചോടി ഡിസംബർ 3 ന് വിവാഹിതരായി. 20 ദിവസങ്ങൾക്ക് ശേഷം ഇരുവരും ഗ്രാമത്തിൽ തിരിച്ചെത്തി. ഇതറിഞ്ഞ അനുരാധയുടെ മാതാപിതാക്കൾ ബന്ധുക്കളുടെ സഹായത്തോടെ വീട് ആക്രമിച്ച് ലക്ഷ്മണിനെ മർദിച്ച് അവശനാക്കി അനുരാധയെ ബലമായി പിടിച്ചുകൊണ്ടുപോയി. ശേഷം നിർമൽ ജില്ലയിലെ മല്ലാപുർ ഗ്രാമത്തിൽവെച്ച് അനുരാധയെ ചുട്ടുകെല്ലുകയായിരുന്നു. തെളിവു നശിപ്പിക്കാനായി ചാരം നദിയിലൊഴുക്കി. കഴിഞ്ഞ സെപ്റ്റംബറിൽ തെലങ്കാനയിൽ പ്രണയ് കുമാർ എന്ന ദളിത് യുവാവിനെ ഭാര്യാ പിതാവിന്റെ നേതൃത്വത്തിൽ കൊലപ്പെടുത്തിയിരുന്നു. ഉന്നത ജാതിയിൽപ്പെട്ട അമൃതയെ വിവാഹം കഴിച്ചതായിരുന്നു പ്രകോപനം. ഭാര്യ അമൃതയുടെയും അമ്മയുടെയും മുന്നിൽവെച്ചാണ് പ്രണോയിയെ വെട്ടികൊന്നത്. Content Highlight: honour killing: Womans Body Burnt, Ashes Thrown Away in Telangana
from mathrubhumi.latestnews.rssfeed http://bit.ly/2Ae93q5
via
IFTTT
No comments:
Post a Comment