തിരുവനന്തപുരം: ഞായറാഴ്ചയും തിങ്കളാഴ്ചയും ശബരിമലയിൽ നടന്ന നാടകങ്ങൾ കേരളത്തിന് അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്ചെന്നിത്തല. ഇത് പോലീസിനും പൊതുജനങ്ങൾക്കും ഒരു പോലെ അപമാനകരമാണെന്ന് ചെന്നിത്തല പറഞ്ഞു. ശബരിമലയുടെ കാര്യത്തിൽ നാഥനും നമ്പിയുമില്ലാത്ത അവസ്ഥയാണുള്ളതെന്ന് ചെന്നിത്തല വിമർശിച്ചു. ദേവസ്വം മന്ത്രി കുറ്റപ്പെടുത്തുന്നത് നിരീക്ഷക സമിതിയേയും സമിതി ഇതിൽ തങ്ങൾക്ക് കാര്യമില്ലെന്ന് പറഞ്ഞ് കൈയൊഴിയുകയാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമലയിൽ മുമ്പില്ലാത്ത സ്ഥിതിവിശേഷമാണ് നിലവിലുള്ളത്.ഭക്തരുടെ വികാരങ്ങളെ മാനിക്കാത്ത നടപടികളോട് യോജിക്കാനാവില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി. ആചാരലംഘനം നടത്തി ഭക്തരെ പ്രതിസന്ധിയിലാക്കുന്ന നിലാപാട് സർക്കാർ ഉപേക്ഷിക്കണമെന്നും മകരവിളക്ക് വരെ ഭക്തർക്ക് ശാന്തമായി ദർശനം നടത്താനുള്ള അവസരമൊരുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ദേവസ്വം ബോർഡ് നൽകിയ സാവകാശ ഹർജിയും പുനഃപരിശോധന ഹർജികളും കോടതി പരിഗണിക്കാനിരിക്കെ യുവതി പ്രവേശം അടഞ്ഞ അധ്യായമല്ലേയെന്നും ചെന്നിത്തല ചോദിച്ചു. Content Highlights: Sabarimala Women Entry, Sabarimala Women Entry Protest, Ramesh Chennithala
from mathrubhumi.latestnews.rssfeed http://bit.ly/2Shao6w
via
IFTTT
No comments:
Post a Comment