ശബരിമല: തനിക്കൊപ്പം ശബരിമല ദർശനത്തിനെത്തിയ കനക ദുർഗയ്ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടിട്ടില്ലെന്നും പോലീസ് നിർബന്ധിച്ച് മലയിറക്കുകയാണെന്നും ശബരിമല ദർശനത്തിനെത്തിയ കോഴിക്കോട് സ്വദേശിനി ബിന്ദു. കനകദുർഗയ്ക്ക് ശാരീരിക അസ്വസ്ഥ്യമുണ്ടായതായി പോലീസ് പറഞ്ഞിരുന്നു. എന്നാൽ പോലീസിന്റെ ഈ വാദം ശരിയല്ലെന്ന നിലപാടാണ് ബിന്ദു സ്വീകരിച്ചത്. ഗസ്റ്റ് റൂമിലേക്കാണെന്നു പറഞ്ഞാണ് താഴേക്കു കൊണ്ടുപോയത്. തനിക്കോ കനകദുർഗയ്ക്കോ ദേഹാസ്വാസ്ഥ്യമില്ലെന്നും ബിന്ദു കൂട്ടിച്ചേർത്തു. മലപ്പുറം സ്വദേശിനി കനകദുർഗ, കോഴിക്കോട് സ്വദേശി ബിന്ദു എന്നീ രണ്ട് യുവതികളാണ് ശബരിമല ദർശനത്തിനായി തിങ്കളാഴ് രാവിലെ പുറപ്പെട്ടത്. എന്നാൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന് പോലീസ് ഇവരെ തിരിച്ചിറക്കുകയായിരുന്നു. അപ്പാച്ചിമേടും മരക്കൂട്ടവും പിന്നിട്ട ശേഷമാണ് ഇവരെ തിരിച്ചിറക്കുന്നത്. ആംബുലൻസിലാണ് ഇവരെ താഴേക്ക് കൊണ്ടുപോയത് content highlights:Police forced to return says bindu sabarimala women entry
from mathrubhumi.latestnews.rssfeed http://bit.ly/2EK6M9k
via
IFTTT
No comments:
Post a Comment