തിരുവനന്തപുരം: നിയമസഭ സമ്മേളനത്തിനിടെയുണ്ടായ അസാധാരണ സംഭവങ്ങളിൽ സ്പീക്കർക്ക് അതൃപ്തി. സഭയിൽ കൈയാങ്കളിയും ബഹളവുമുണ്ടായപ്പോൾ സമയവായത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. സുപ്രധാന നിയമനിർമാണത്തിന് വിളിച്ചുചേർത്ത സഭാസമ്മേളനം പെട്ടെന്ന് അവസാനിപ്പിക്കേണ്ടിവന്നത് ശരിയായ രീതിയില്ലെന്നും അദ്ദേഹം പറഞ്ഞു. സഭയിൽ എങ്ങനെ പെരുമാറണം, ഏത് രീതി സ്വീകരിക്കണം എന്നതെല്ലാം ബന്ധപ്പെട്ട കക്ഷികളും അംഗങ്ങളും തീരുമാനിക്കണം. ഏറെ ഗൗരവമേറിയ ചർച്ചകൾ നടക്കേണ്ടിയിരുന്ന സമ്മേളനമായിരുന്നു. ഗൗരവത്തോടെ സഭാസമ്മേളനം നടന്നുപോകണമെന്നും ആഗ്രഹമുണ്ടായിരുന്നു -സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി. എം.കെ. മുനീർ വനിതാ മതിലിനെ വർഗീയ മതിലെന്ന് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് നിയമസഭയിൽ നാടകീയസംഭവങ്ങൾ അരങ്ങേറിയത്. മുനീറിന്റെ പരാമർശത്തിനെത്തിരേ ഭരണപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ കാര്യങ്ങൾ വഷളായി. പ്രതിപക്ഷ അംഗങ്ങളും ഭരണപക്ഷ അംഗങ്ങളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. മുനീറിന്റെ പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. എന്നാൽ താൻ പരാമർശം പിൻവലിക്കില്ലെന്നും, വേണമെങ്കിൽ സ്പീക്കർക്ക് സഭാരേഖകളിൽനിന്ന് പരാമർശം നീക്കാമെന്നും മുനീർ വ്യക്തമാക്കി. ഇതിനിടെ എം.കെ മുനീർ സംസാരിച്ചുതീരുന്നതിന് മുൻപ് സ്പീക്കർ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതിനെതിരേ പ്രതിഷേധിച്ച പ്രതിപക്ഷ സഭ വിടുകയാണെന്ന് പ്രഖ്യാപിച്ചു. ഇതിനിടെയാണ് ഭരണപക്ഷ അംഗങ്ങളും പ്രതിപക്ഷാംഗങ്ങളും തമ്മിൽ ഉന്തുംതള്ളുമുണ്ടായത്. Content Highlights:clash in assembly, speaker says about the incident
from mathrubhumi.latestnews.rssfeed https://ift.tt/2rxzlPp
via
IFTTT
No comments:
Post a Comment