കേരളത്തില്‍ കാലുറപ്പിക്കാനാണ് ബിജെപി ശ്രമം, എന്നാല്‍ ആയിരം വര്‍ഷം തലകുത്തി നിന്നാലം കേരളം പിടിക്കാമെന്ന് ബിജെപി കരുതേണ്ടെന്നും സ്വാമി അഗ്നിവേശ് പറയുന്നു. ഭരണഘടനക്കൊപ്പം ജനാഭിമാന സംഗമം എന്ന തലക്കെട്ടില്‍ തൃശൂരില്‍ നടന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഭരണഘടനയാണ് തങ്ങളുടെ ധര്‍മശാസ്ത്രമെന്ന് വിശ്വസിക്കുന്നവരാണ് കേരളത്തിലുള്ളതെന്ന് നരേന്ദ്ര മോദിയും അമിത്ഷായും ഓര്‍ക്കുന്നത് നല്ലതാണ്. നവോത്ഥാന മുന്നേറ്റം ശബരിമലയില്‍ മാത്രമൊതുങ്ങരുത്. അയോധ്യ വരെ അത് നീളണമെന്നും സ്വാമി അഗ്‌നിവേശ് പറഞ്ഞു. ഭരണഘടനക്കൊപ്പം ജനാഭിമാന സംഗമം എന്ന തലക്കെട്ടില്‍ തൃശൂരില്‍ നടന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാറ ജോസഫ്, സുനില്‍ പി ഇളയിടം, കെ.അജിത, സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
from mangalam.com https://ift.tt/2G0meAi
via IFTTT
No comments:
Post a Comment