ന്യൂഡൽഹി: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി (ഐ.എസ്) ബന്ധമുണ്ടെന്ന് സംശയിക്കുന്നവർക്കുവേണ്ടി ദേശീയ അന്വേഷണ ഏജൻസി ഡൽഹിയിലും ഉത്തർപ്രദേശിലും നടത്തിയ റെയ്ഡുകളിൽ പത്തുപേർ പിടിയിൽ. ഉത്തരേന്ത്യയിൽ ഭീകരാക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ടവരാണ് അറസ്റ്റിലായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. Photo - PTI രാജ്യതലസ്ഥാനത്ത് അടക്കമുള്ള സുപ്രധാന കെട്ടിടങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും ചാവേർ സ്ഫോടനങ്ങൾ നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. വി.വി.ഐ.പികളെയും ലക്ഷ്യമിട്ടിരുന്നുവെന്നാണ് സൂചന. ഒരു സിവിൽ എൻജിനിയറും മൗലവിയും ബിരുദ വിദ്യാർഥികളും ഓട്ടോ ഡ്രൈവറും അടക്കമുള്ളവരാണ് അറസ്റ്റിലായതെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. മൗലവിയാണ് സംഘത്തിന്റെ തലവനെന്നും ഇയാൾക്ക് വിദേശത്തുനിന്ന് നിർദ്ദേശങ്ങൾ ലഭിച്ചിരുന്നുവെന്നുമാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ച വിലരം. അഞ്ചുപേരെ ഉത്തർപ്രദേശിലെ അംരോങ ജില്ലയിൽനിന്നും അഞ്ചുപേരെ നോർത്ത് ഈസറ്റ് ഡൽഹിയിൽനിന്നുമാണ് പിടികൂടിയത്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും റെയ്ഡുകൾ തുടരുകയാണെന്നുംഅധികൃതർ പറഞ്ഞു. IG NIA: Level of preparation suggests their aim was to carry out explosions in near future by remote control blasts & fidayeen attacks. This is a new ISIS inspired module, they were in touch with a foreign agent. Identities are yet to be established. pic.twitter.com/7BEZvvtukE — ANI (@ANI) 26 December 2018 Content Highlights:NIA raids, Terror attacks, ISIS, Delhi, UP
from mathrubhumi.latestnews.rssfeed http://bit.ly/2EO2u1n
via
IFTTT
No comments:
Post a Comment