ന്യൂഡൽഹി: ബിജെപി നേതാക്കൾ ഹനുമാനെക്കുറിച്ചുള്ള വിവാദപരാമർശങ്ങൾ അവസാനിപ്പിക്കണമെന്ന് ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ രാജ് ബബ്ബാർ. ഹനുമാനെ രാഷ്ട്രീയമായി ഉപയോഗിച്ചതു കൊണ്ടാണ് മൂന്ന് സംസ്ഥാനങ്ങളിൽ ബിജെപിക്ക് ഭരണം നഷ്ടമായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹനുമാനെ ദളിതനായും മുസ്ലീമായുമൊക്കെ ചിത്രീകരിച്ച് ബിജെപി നേതാക്കൾ വിവാദങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് രാജ് ബബ്ബാറിന്റെ പരാമർശം. ഹനുമാനെ വല്ലാതങ്ങ് കുഴപ്പത്തിലാക്കരുത്. അദ്ദേഹം വാല് കൊണ്ട് സ്പർശിച്ചപ്പോൾത്തന്നെ ബിജെപിക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് സംസ്ഥാനങ്ങൾ നഷ്ടമായി. ഇനി നിങ്ങളുടെ ലങ്ക തന്നെ കത്തിച്ചാമ്പലായെന്ന് വരാം-ബിജെപി നേതാക്കളോടായി രാജ് ബബ്ബാർ പറഞ്ഞു. രാജസ്ഥാനിലെ ആൾവാറിൽ റാലിയെ അഭിസംബോധന ചെയ്യവേ ഹനുമാൻ ദളിതനായിരുന്നെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടിരുന്നു. കുറച്ചുദിവസങ്ങൾക്ക് ശേഷം ഷെഡ്യൂൾഡ് ട്രൈബ്സ് ദേശീയ കമ്മീഷൻ ചെയർപേഴ്സൺ നന്ദകുമാർ സായി പറഞ്ഞത് ഹനുമാൻ ആദിവാസി ആയിരുന്നെന്നാണ്. ഹനുമാൻ മുസ്ലീമായിരുന്നെന്നാണ് താൻ കരുതുന്നതെന്ന് ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ ബുക്കൽ നവാബ് പറഞ്ഞതും വിവാദമായിരുന്നു. content highlights:Dont trouble Hanuman too much,Hanuman, Raj Babbar to BJP
from mathrubhumi.latestnews.rssfeed http://bit.ly/2PWmvUB
via
IFTTT
No comments:
Post a Comment