ആലപ്പുഴ: മുതിര്‍ന്ന നേതാവ് കെ.ആര്‍ ഗൗരിയമ്മയും വനിതാമതിലില്‍ പങ്കെടുക്കും. മന്ത്രി ജി. സുധാകരന്‍ നേരിട്ട് എത്തിയാണ് ഗൗരിയമ്മയെ ക്ഷണിച്ചത്. സ്ത്രീ ശാക്തീകരണത്തിനുള്ള സര്‍ക്കാര്‍ ദൗത്യം പ്രശംസനീയമാണെന്ന് ഗൗരിയമ്മ പ്രതികരിച്ചു.
മുഖ്യമന്ത്രി നിര്‍ദ്ദേശിച്ച പ്രകാരമാണ് സുധാകരന്‍ ഗൗരിയമ്മയെ ക്ഷണിക്കാന്‍ എത്തിയത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് താന്‍ വന്നതെന്ന് സുധാകരന്‍ പറഞ്ഞയുടന്‍ താന്‍ വനിതാ മതിലിനൊപ്പമുണ്ടാകുമെന്ന് ഗൗരിയമ്മ പറഞ്ഞു. ദേശീയപാതയില്‍ ശവക്കോട്ടപ്പാലത്തിന് സമീപം ഗൗരിയമ്മ വനിതാ മതിലില്‍ പങ്കെടുക്കും. വനിതാ മതിലിനെ പിന്തുണയ്ക്കുന്ന സന്ദേശം ഗൗരിയമ്മ സുധാകരന് കൈമാറി.
അമ്പത് ലക്ഷം വനിതകള്‍ വനിതാ മതിലില്‍ പങ്കെടുക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഓരോ ദിവസം കഴിയുന്തോറും സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിച്ചുവരികയാണ്. ഓരോ കിലോമീറ്റര്‍ ദൂരത്തിലും വനിതാ മതിലിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ 620 പ്രവര്‍ത്തകരുണ്ടാകും. ഇവരെ സഹായിക്കാനായി സംഘാടക സമിതിയുടെ പതിനായിരക്കണക്കിന് പ്രവര്‍ത്തകരുമുണ്ടാകും.
from mangalam.com http://bit.ly/2R1fsiP
via IFTTT
No comments:
Post a Comment