ലഖ്‌നൗ: ദുര്‍ മന്ത്രവാദത്തെ തുടര്‍ന്ന് അമ്മ പതിനെട്ട് മാസം പ്രായമായ കുഞ്ഞിനെ ക്രൂരമായി തല്ലിക്കൊന്നു. സംഭവത്തില്‍ ഗീതാദേവിയെന്ന 32കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. മകള്‍ സോനത്തെ ഇവര്‍ തല്ലിക്കൊല്ലുകയായിരുന്നു. ഞായറാഴ്ച ഉത്തര്‍പ്രദേശിലെ താജ്പൂരിലുള്ള ഒരു ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം ഉണ്ടായത്.
ദുര്‍ മന്ത്രവാദത്തിന്റെ ഭാഗമായാണ് ഗീതാദേവി പിഞ്ച് കുഞ്ഞിനെതിരെ ക്രൂര കൃത്യം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. ഗ്രാമവാസികളാണ് ഗീത കുഞ്ഞിനെ അടിച്ചു കൊലപ്പെടുത്തിയെന്ന് പോലീസില്‍ വിവരം അറിയിക്കുന്നത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ പോലീസ് ഗീതാദേവിയെ അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ എന്തെങ്കിലും പറയാനാകൂ എന്നും പോലീസ് വ്യക്തമാക്കി.
അതേ സമയം കഠിനമായ തണുപ്പ് കാരണമാണ് കുഞ്ഞ് മരിച്ചതെന്നാണ് ഗീതാദേവി പൊലീസില്‍ നല്‍കിയ മൊഴി. എന്നാല്‍ കുട്ടിയുടെ ദേഹത്ത് കണ്ട മുറിപ്പാടുകള്‍ കാരണം ഇക്കാര്യം പൊലീസ് കണക്കിലെടുത്തിട്ടില്ല. ഗോണ്ട ജില്ലയില്‍ ഇഷ്ടികത്തൊഴിലാളിയാണ് ഗീതാദേവിയുടെ ഭര്‍ത്താവ്.
from mangalam.com https://ift.tt/2rFOjTl
via IFTTT
No comments:
Post a Comment