പെര്‍ത്ത്: അതേ ഇനി പെര്‍ത്തില്‍ എന്തും സംഭവിക്കാം. ആരു വേണമെങ്കിലും ജയിക്കുകയും തോല്‍ക്കുകയും ചെയ്യാം. പെര്‍ത്തിലെ ഞാണിന്‍മേല്‍ കളിയില്‍ ഇന്ത്യ 287 എന്ന ലക്ഷ്യം മറികടക്കാന്‍ ഇറങ്ങി.രണ്ടാം ടെസ്റ്റില്‍ വന്‍ ലീഡ് ലക്ഷ്യമിട്ടിറങ്ങിയ ഓസീസിനു മേല്‍ ആഞ്ഞടിച്ച ഷമി കൊടുങ്കാറ്റില്‍ 243 റണ്‍സിന് പുറത്താകുകയായിരുന്നു. നാലു വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് എന്ന നിലയില്‍ ഉച്ചഭക്ഷണത്തിനു പിരിഞ്ഞ ഓസ്‌ട്രേലിയ ആണ് 53 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ആറു വിക്കറ്റുകള്‍ നഷ്ടമായത്. 207 റണ്‍സിനിടെ ഒന്‍പതു വിക്കറ്റ് നഷ്ടമാക്കിയ ഓസീസിന് പത്താം വിക്കറ്റിലെ ഹെയ്‌സല്‍വുഡ്-മിച്ചല്‍ സ്റ്റാര്‍ക്ക് സഖ്യമാണ് ഭേദപ്പെട്ട ലീഡ് സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് പൂജാര( 11 പന്തില്‍ നാലു റണ്‍സ്) കെഎല്‍ രാഹുല്‍(0) എന്നിവരെ നഷ്ടമായി. അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 15 റണ്‍സെന്ന നിലയിലാണ്. ആറു റണ്‍സുമായി മുരളി വിജയ്‌യും വിരാട് കോഹ്‌ലിയുമാണ് ക്രീസില്‍. സ്‌കോര്‍: ഓസ്‌ട്രേലിയ- 326/10,243/10, ഇന്ത്യ- 283/10, 15/2.
നാലാം ദിനം ഉച്ചഭക്ഷണത്തിനു പിന്നാലെ ഓസീസ് നിരയെ വീഴ്ത്തിയത് മുഹമ്മദ് ഷമിയുടെ ബൗളിങ്ങ് പ്രകടനമാണ്. ഷമി 24 ഓവറില്‍ 56 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുമ്ര മൂന്നും ഇഷാന്ത് ശര്‍മ്മ ഒരു വിക്കറ്റും നേടി. ലഞ്ചിനു ശേഷമുള്ള ആദ്യ ഓവറില്‍ അഞ്ചാം പന്തില്‍ ക്യാപ്റ്റന്‍ ടിം പെയ്‌നെ പുറത്താക്കിയാണ് ഷമിയുടെ വിക്കറ്റ് വേട്ട ആരംഭിച്ചത്. 116 പന്തില്‍ നാലു ബൗണ്ടറി സഹിതം 37 റണ്‍സെടുത്ത പെയ്‌നെ വിരാട് കോഹ്‌ലി ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. തൊട്ടടുത്ത പന്തില്‍ ാരോണ്‍ ഫിഞ്ചിനേയും ഷമി തിരിച്ചയച്ചു. 213 പന്തില്‍ അഞ്ചു ബൗണ്ടറി ഉള്‍പ്പെടെ 72 റണ്‍ശസടുത്ത ഖവാജയെ പുറത്താക്കിയാണ് അഞ്ചു വിക്കറ്റ് നേട്ടം ഷമി ആഘോഷിച്ചത്.
ആറു പന്തില്‍ ഒരു റണ്‍ മാത്രമെടുത്ത കമ്മിന്‍സ് ബുമ്രയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. തുടര്‍ന്ന് അഞ്ചു റണ്‍സെടുത്ത ലിയോണിനെ ഷമി പറിച്ചു. 29 പന്തില്‍ മുന്നു ബൗണ്ടറികളോടെ 14 റണ്‍സെടുത്ത സ്റ്റാര്‍ക്കിനെ പുറത്താക്കി ബുമ്രയാണ് ഓസീസ് ഇന്നിങ്‌സിന് വിരാമമിട്ടത്. ഹെയ്ഡല്‍വുഡ് 25 പന്തില്‍ രണ്ടു ബൗണ്ടറി സഹിതം 17 റണ്‍സുമായി പുറത്താകാതെ നിന്നു.
from mangalam.com https://ift.tt/2LnbdYB
via IFTTT
No comments:
Post a Comment