കൊച്ചി: ശബരിമല യുവതീപ്രവേശന വിഷയത്തിൽ രണ്ടു ദിവസമായി നടക്കുന്ന നാടകങ്ങൾ തുടർന്നാൽ ബന്ധപ്പെട്ടവർക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത പാഠമാകും ഉണ്ടാവുകയെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷയും ശബരിമല സംരക്ഷണ സമിതി വർക്കിങ് പ്രസിഡന്റുമായ കെ.പി.ശശികല. അയ്യപ്പ ഭക്തരെയും പ്രവർത്തകരെയും തങ്ങൾക്ക് നിയന്ത്രിക്കാനാകാത്ത സ്ഥിതിയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ ഉണ്ടാക്കിയതെന്നും ശശികലപറഞ്ഞു.കൊച്ചിയിൽ നടന്ന ശബരിമല കർമ സമിതി വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. അയ്യപ്പ ഭക്തരുടെ ക്ഷമ അതിന്റെ നെല്ലിപ്പലക കണ്ടുകഴിഞ്ഞു. ഇന്നലെയും ഇന്നുമൊക്കെ ഞങ്ങൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിയത് അയ്യപ്പഭക്തരെയും പ്രവർത്തകരെയും നിയന്ത്രിക്കുന്നതിനാണ്. അവരെ നിയന്ത്രിക്കുന്നതിനുള്ള ചുമതല എന്നും ഏറ്റെടുത്തുകൊള്ളാമെന്ന് ഞങ്ങൾ ഒരുറപ്പും നൽകുന്നില്ല. ഞങ്ങൾക്ക് നിയന്ത്രിക്കാവുന്നതിലും അപ്പുറമാണ് കാര്യങ്ങൾ. ഈ നാടകങ്ങൾ ഇനിയും ആവർത്തിച്ചാൽ ഒരിക്കലും മറക്കാൻ പറ്റാത്ത പാഠമാകും ബന്ധപ്പെട്ടവർ മനസ്സിലാക്കുക എന്ന് പ്രവർത്തകരുടെ മനസ്സും പൾസുമറിയുന്ന ഞങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട് -ശശികല പറഞ്ഞു. തമിഴ്നാട്ടിൽനിന്ന് മാവോവാദികളെ ഇറക്കി ശബരിമലയെ തകർക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നതെന്നും അവർ ആരോപിച്ചു. പിണറായി സർക്കാരും മാവോവാദികളും തമ്മിൽ ശക്തമായ ലിങ്കുണ്ട്. കമ്മ്യൂണിസ്റ്റുകളുടെയും മാവോവാദികളുടെയും ആശയം ഒന്നാണ്. ഇവരിരുവരും ചേർന്ന കമ്മ്യൂണിസ്റ്റ് പരിവാർ ശബരിമലയെ തകർക്കാനാണ് ശ്രമിക്കുന്നത്. തമിഴ്നാട്ടിൽ നിന്ന്വന്ന സ്ത്രീകളിൽ പലരുടെയും പേരിൽ നിരവധി കേസുകളുണ്ട്. ഇക്കാര്യം എൻഐഎ അന്വേഷിക്കണമെന്നും ശശികല ആവശ്യപ്പെട്ടു. നിരോധനാജ്ഞ നിലനിൽക്കുന്ന ശബരിമലയിൽ കൂട്ടംകൂടിയെന്ന പേരിൽ അയ്യപ്പ ഭക്തരെ അറസ്റ്റുചെയ്ത പോലീസ്, സംഘം ചേർന്നെത്തിയ സ്ത്രീകൾക്ക് അകമ്പടി നൽകുകയായിരുന്നെന്ന് ശബരിമല കർമ സമിതി ദേശീയ ജനറൽ സെക്രട്ടറി എസ്.ജെ.ആർ.കുമാർ പറഞ്ഞു. ശബരിമല ആചാരാനുഷ്ഠാന സംരക്ഷണത്തിനായി ഡിസംബർ 26ന് കാസർകോട് മുതൽ കന്യാകുമാരി വരെ 795 കിലോമീറ്റർ ദൂരത്തിൽ പാതയോരത്ത് അയ്യപ്പജ്യോതി തെളിയിക്കുമെന്നും അദ്ദേഹം അറിയിച്ചു. ശബരിമല വിഷയത്തിൽ ഇരുളടഞ്ഞ മനസ്സുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുടെ മനസ്സിലേക്ക് വെളിച്ചം വീശുക എന്ന ലക്ഷ്യത്തോടെയാണ് അയ്യപ്പജ്യോതി തെളിക്കുന്നതെന്നും എസ്.ജെ.ആർ.കുമാർ കൂട്ടിച്ചേർത്തു. Content Highlights: KP Sasikala on Sabarimala Issue, KP Sasikala, Sabarimala Protests, Sabarimala Issue
from mathrubhumi.latestnews.rssfeed http://bit.ly/2rSIH8n
via
IFTTT
No comments:
Post a Comment