തെങ്ങ് കയറണ്ടവനെ പിടിച്ച് തലയില്‍ കയറ്റുമ്പോള്‍ ഓര്‍ക്കണം; മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച് ബി.ജെ.പി മുഖപത്രത്തില്‍ കാര്‍ട്ടൂണ്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 24, 2018

തെങ്ങ് കയറണ്ടവനെ പിടിച്ച് തലയില്‍ കയറ്റുമ്പോള്‍ ഓര്‍ക്കണം; മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച് ബി.ജെ.പി മുഖപത്രത്തില്‍ കാര്‍ട്ടൂണ്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ ജാതയീയമായി അധിക്ഷേപിച്ച് ബി.ജെ.പി മുഖപത്രം. ഡിസംബര്‍ 22ന് പ്രസിദ്ധീകരിച്ച പോക്കറ്റ് കാര്‍ട്ടൂണിലാണ് ജാതീയമായ അധിക്ഷേപം. വനിതാ മതില്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വിവാദ കാര്‍ട്ടൂണ്‍.

ദൃക്‌സാക്ഷി എന്ന പോക്കറ്റ് കാര്‍ട്ടൂണില്‍ വനിതാ മതില്‍ മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ് എന്ന തലക്കെട്ടില്‍ വന്ന കാര്‍ട്ടൂണിലാണ് ജാതീയമായ അധിക്ഷേപം. തെങ്ങ് കയറണ്ടവനെ പിടിച്ച് തലയില്‍ കയറ്റുമ്പോള്‍ ഓര്‍ക്കണം എന്ന അടിക്കുറിപ്പ് നല്‍കിയാണ് ജന്മഭൂമി കാര്‍ട്ടൂണ്‍. കാര്‍ട്ടൂണ്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളും ട്രോളുകളും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നേരത്തെയും പ്രചരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ബി.ജെ.പി മുഖപത്രത്തില്‍ തന്നെ ഇതാദ്യമായാണ് ഇത്തമൊരു കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കുന്നത്.



from mangalam.com http://bit.ly/2Se1Pt7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages