കേന്ദ്രത്തിന്റെ നേട്ടം വിവരിച്ച് ബിഷപ്പുമാർക്ക് കണ്ണന്താനത്തിന്റെ കത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 22, 2018

കേന്ദ്രത്തിന്റെ നേട്ടം വിവരിച്ച് ബിഷപ്പുമാർക്ക് കണ്ണന്താനത്തിന്റെ കത്ത്

ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാരിന്റെ നേട്ടങ്ങൾ വിവരിച്ച് രാജ്യത്തെ ബിഷപ്പുമാർക്ക് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ കത്ത്. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് നീക്കമെന്നാണ് സൂചന. മുന്നൂറോളം ബിഷപ്പുമാർക്കാണ് കണ്ണന്താനം കത്തെഴുതിയിരിക്കുന്നത്. ക്രിസ്മസ് ആശംസകൾ നേർന്നുകൊണ്ട് എഴുതിയ കത്തിൽ മോദിസർക്കാരിന്റെ നേട്ടങ്ങൾ വിശദമായി വിവരിച്ചിരിക്കുന്നു. ഒമ്പതരക്കോടി ശൗചാലയങ്ങളുടെ നിർമാണം, 5.8 കോടി പാചകവാതക സിലിൻഡറുകളുടെ വിതരണം, 30 കോടി ബാങ്ക് അക്കൗണ്ടുകൾ തുറക്കൽ തുടങ്ങിയ നേട്ടങ്ങളാണ് വിവരിച്ചിരിക്കുന്നത്. രാജ്യത്തെ പാവപ്പെട്ടവരെ സേവിക്കുക എന്നത് മന്ത്രിയെന്ന നിലയിൽ തന്റെ കടമയാണെന്ന് കണ്ണന്താനം കത്തിൽ പറയുന്നു. സഭയുമായി ബന്ധപ്പെട്ട് എന്തുപ്രശ്നമുണ്ടായാലും അത് ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും എത്രയും വേഗം പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുമെന്നും കത്തിൽ പറയുന്നു. content highloghts:Alphons Kannanthanam, bishops,cbci,kcbc


from mathrubhumi.latestnews.rssfeed http://bit.ly/2EFV68l
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages