ന്യൂഡൽഹി: എസ്.പിയതീഷ് ചന്ദ്രയ്ക്കെതിരെ ലോക്സഭയിൽഅവകാശലംഘനത്തിന് നോട്ടീസ്.ലോക്സഭയിൽശബരിമല വിഷയം ഉന്നയിക്കവെ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ ഇക്കാര്യം ആവശ്യപ്പെട്ടത്. പൊൻരാധാകൃഷ്ണൻ ശബരിമല സന്ദർശനത്തിനെയപ്പോൾ എസ്.പി അപമര്യാദയായി പെരുമാറിയെന്ന് കാട്ടിയാണ് നോട്ടീസ്. ലോക്സഭാംഗത്തോട് പെരുമാറേണ്ട രീതിയിലല്ല ശബരിമലയുടെ ചുമതലയുണ്ടായിരുന്ന എസ്പി യതീഷ്ചന്ദ്ര പെരുമാറിയതെന്നും തന്നെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചുവെന്നും പൊൻ രാധാകൃഷ്ണൻ ആരോപിച്ചു. യതീഷ്ചന്ദ്രയ്ക്കെതിരെ അവകാശലംഘന നടപടി നോട്ടീസ് സഭയിൽ അവതരിപ്പിക്കുകയും ചെയ്തു.നോട്ടീസ് പരിശോധിക്കുമെന്ന് സ്പീക്കർ അറിയിച്ചു. ശബരിമല സന്ദർശനത്തിനെത്തിയ താൻ നിലയ്ക്കലിൽ എത്തിയപ്പോൾ തന്നെ സ്വകാര്യവാഹനങ്ങൾ മുകളിലേക്ക് വിടാതിരിക്കാനുള്ള സാഹചര്യം പോലീസ് സൃഷ്ടിച്ചുവെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു. സ്വകാര്യ വാഹനങ്ങൾ മുകളിലേക്ക് കടത്തി വിടാതിരിക്കാനുള്ള നടപടി തീർഥാടകർക്ക് വലിയ അസൗകര്യം സൃഷ്ടിക്കുന്നുവെന്നും പൊൻരാധാകൃഷ്ണൻ കൂട്ടിച്ചേർത്തു. Content Highlights: Yathish Chandra, Pon Radhakrishnan, Sabarimala, Pon Radhakrishnan alleges Yathish Chandra
from mathrubhumi.latestnews.rssfeed https://ift.tt/2LoIEKC
via
IFTTT
No comments:
Post a Comment