പുതിയ കണ്ടക്ടര്‍മാര്‍ക്ക് സ്ഥിര നിയമനമില്ല; പി.എസ്.സി പറയുന്ന ശമ്പളം നല്‍കാനാകില്ലെന്നും തച്ചങ്കരി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 19, 2018

പുതിയ കണ്ടക്ടര്‍മാര്‍ക്ക് സ്ഥിര നിയമനമില്ല; പി.എസ്.സി പറയുന്ന ശമ്പളം നല്‍കാനാകില്ലെന്നും തച്ചങ്കരി

തിരുവനന്തപുരം: പുതുതായി നിയമിക്കുന്ന കണ്ടക്ടർമാർക്ക് സ്ഥിരനിയമനം നൽകാനാകില്ലെന്ന് കെ.എസ്.ആർ.ടി.സി എം.ഡി ടോമിൻ ജെ തച്ചങ്കരി. പി.എസ്.സി പറയുന്ന ശമ്പളം ഇവർക്ക് നൽകാനാകില്ല. പുതിയ ജീവനക്കാരുടെ പരിശീലനംഒരാഴ്ചയ്ക്കകം പൂർത്തിയാക്കും. കൂട്ടപ്പിരിച്ചുവിടലിനെ തുടർന്ന് സർവീസുകൾ മുടങ്ങിയെങ്കിലും വരുമാനത്തിൽ കുറവുണ്ടായിട്ടില്ലെന്നും തച്ചങ്കരി വ്യക്തമാക്കി. അഡൈ്വസ് മെമോ അയച്ച എല്ലാവർക്കും സ്ഥിര നിയമനം കൊടുക്കാനാകില്ല. റിസർവ് കണ്ടക്ടർ തസ്തികയിലേക്കാണ് പി.എസ്.സി നിയമനം നടത്തുന്നതെങ്കിലും എല്ലാവരെയും സ്ഥിരപ്പെടുത്തേണ്ട ആവശ്യമില്ല. സ്വഭാവം, പെരുമാറ്റം, ജോലിയിലെആത്മാർഥതഎന്നിവ കണക്കിലെടുത്താകും സ്ഥിരപ്പെടുത്തൽ. അതുവരെ ഒരു വർഷം എം പാനൽ ജീവനക്കാർക്ക് നൽകുന്ന ശമ്പളമാണ് ഇവർക്കും നൽകുകയെന്നും തച്ചങ്കരി വ്യക്തമാക്കി. content highlights: KSRTC, MD TominThachankary, press conference,ksrtc crisis


from mathrubhumi.latestnews.rssfeed https://ift.tt/2POfwgr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages