ആലപ്പുഴ: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വേദികളും കലോത്സവദിനങ്ങളും കുറയ്ക്കാൻ ആലോചിക്കുന്നതായി വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. വരും വർഷങ്ങളിലും കലോത്സവ ദിനങ്ങൾ ചുരുക്കുന്നതിനെപ്പറ്റി ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രളയത്തെ തുടർന്ന് ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ആലപ്പുഴയിൽ ഇക്കുറി മൂന്നു ദിവസം മാത്രമാണ് കലോത്സവം. ഇതേ മാതൃക വരും വർഷങ്ങളിലും തുടരുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥും പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാറും പറഞ്ഞു. കലോത്സവ ദിനങ്ങൾ കഴിയുമെങ്കിൽ രണ്ടുദിവസമായി ചുരുക്കുന്നതിനെപ്പറ്റി ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാർഥികളുടെ അധ്യയന ദിനങ്ങൾ നഷ്ടപ്പെടാതിരിക്കുന്നതിനാണ് പ്രാധാന്യമെന്നും മന്ത്രി പറഞ്ഞു. ഈ വർഷം ഒരു അധ്യയനദിനം മാത്രമേ നഷ്ടപ്പെടുവെന്നത് നല്ല കാര്യമാണ്. ഈ വർഷത്തെ കലോത്സവം വിലയിരുത്തിയ ശേഷം അന്തിമതീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞവർഷം തൃശൂരിൽ നടന്ന സംസ്ഥാന കലോത്സവം അഞ്ചുദിവസമായിരുന്നു. മുൻകാലങ്ങളിൽ ഒരാഴ്ചയോളമായിരുന്നു ഇത്. പലപ്പോഴും ചെലവ് ഒരുകോടിയിലെത്തിയിരുന്നു. ഇക്കുറി 41 ലക്ഷം രൂപ മാത്രമാണ് ചെലവാക്കുന്നത്. ജില്ലാതല മത്സരങ്ങളിൽ നിന്ന് വിജയിക്കുന്നവരുടെ രചനകൾ വിലയിരുത്തിയാണ് ഇക്കുറി സംസ്ഥാനതലത്തിൽ രചനാ മത്സര വിജയികളെ തിരഞ്ഞെടുക്കുന്നത്. അതേ രീതി തന്നെയായിരിക്കും അടുത്ത വർഷവും. ജില്ലാ സ്കൂൾ കലോത്സവങ്ങൾ രണ്ടുദിവസമായിരുന്നു. വരും വർഷവും ഇത് തുടരാനാണ് ആലോചന. Content Highlights: 59th Kerala School Kalolsavam 2018, Education Minister C Raveendranath, Kalolsavam days
from mathrubhumi.latestnews.rssfeed https://ift.tt/2G4eTQg
via
IFTTT
No comments:
Post a Comment