ലഖ്‌നൗ: ഹനുമാൻ ആരായിരുന്നെന്നതിനെച്ചൊല്ലിയുള്ള ചർച്ച അവസാനിക്കുന്നില്ല. ഹനുമാൻ ആദിവാസിയാണെന്നു പറഞ്ഞ് ഒരുമാസം മുമ്പ് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. ജാട്ട് വിഭാഗക്കാരനായിരുന്നെന്ന് യു.പി.യിലെ മന്ത്രി ചൗധരി ലക്ഷ്മി നാരായണനും അതല്ല മുസ്‌ലിമാണെന്ന് ബി.ജെ.പി. നേതാവ് ബുക്കാൽ നവാബും അവകാശപ്പെട്ടു. എന്നാൽ, ഹനുമാന് ജാതിയില്ലെന്നും ശത്രുക്കളുമായി മല്ലയുദ്ധം നടത്തുന്ന കായികതാരമാണെന്നുമാണ് യു.പി.യിലെ കായികമന്ത്രി ചേതൻ ചൗഹാൻ ഞായറാഴ്ച ചൂണ്ടിക്കാട്ടുന്നത്.’ശത്രുക്കളുമായി മല്ലയുദ്ധം ചെയ്യുന്ന ഒരു കായികതാരമാണ് ഹനുമാൻ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. വിജയം നേടാൻ രാജ്യത്തെ എല്ലാ കായികതാരങ്ങളും അദ്ദേഹത്തെ ആരാധിക്കുന്നു. താരങ്ങൾ അദ്ദേഹത്തെ ആരാധിക്കുന്നത് അദ്ദേഹത്തിന്റെ ജാതി നോക്കിയിട്ടല്ല. ഞാൻ അദ്ദേഹത്തെ ദൈവമായി കാണുന്നു. അദ്ദേഹത്തെ ഏതെങ്കിലും ജാതിയുമായി ബന്ധപ്പെടുത്തേണ്ട ആവശ്യമില്ല’- മുൻ ക്രിക്കറ്റ് താരം കൂടിയായ ചേതൻ ചൗഹാൻ മാധ്യമങ്ങളോട് പറഞ്ഞു.
from mathrubhumi.latestnews.rssfeed http://bit.ly/2EINocs
via
IFTTT
No comments:
Post a Comment