തിരുവനന്തപുരം: സാധനങ്ങൾ കയറ്റിവന്ന ലോറിയിൽ നിന്നും റോഡിലേയ്ക്ക് വീണ കയർ സ്കൂട്ടറിൽ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. കുളത്തൂർ ആറ്റുപുറം തുമ്പക്കൽ ലക്ഷം വീട് കോളനിയിൽ അനിത (36) ആണ് മരിച്ചത്. കരമന പഴയപാലത്തിനുസമീപം ഞായറാഴ്ച രാവിലെ ആറരയോടെയാണ് അപകടം. തമ്പാനൂർ ഭാഗത്തേയ്ക്ക് തമിഴ്നാട്ടിൽ നിന്നും ഉണക്ക മീൻ കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. ലോറിയിൽ നിന്നും വീണ കയർ അനിത ഓടിച്ചിരുന്ന സ്കൂട്ടറിന്റെ കിക്കറിലും ടയറിലും കുരുങ്ങി കുറച്ചുദൂരം സ്കൂട്ടറിനെ വലിച്ചുകൊണ്ടുപോയി. ഇതിനിടയിൽ സ്കൂട്ടറിൽ നിന്നും തെറിച്ച് അനിതയുടെ തല ലോറിയുടെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനിത തത്ക്ഷണം മരിച്ചു. ഉള്ളൂരിൽ വീട്ടുജോലിക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് കരമന പോലീസ് പറഞ്ഞു. എട്ടുവർഷമായി ഭർത്താവുമായി പിരിഞ്ഞു കഴിയുകയാണ് അനിത. മക്കൾ: അങ്കിത്, സൗമ്യ, അനൂഷ്. Content Highlights:Thiruvananthapuram scooter accident-anitha
from mathrubhumi.latestnews.rssfeed http://bit.ly/2ENTTvH
via
IFTTT
No comments:
Post a Comment