തിരുവനന്തപുരം: കരിങ്കൊടി പ്രതിഷേധം എന്ന പേരിൽ വീഡിയോ ദൃശ്യം പുറത്തുവിട്ട ബിജെപിക്ക് ദേശീയ തലത്തിൽ ട്രോൾമഴ. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ചെങ്ങന്നൂരിൽ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിന്റെ വീഡിയോയാണ് ബിജെപിക്കു തന്നെ തിരിച്ചടിയായത്. വീഡിയോയിലൂടെ ബിജെപി സ്വയം ട്രോളിയിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററിൽ നിരവധി പേരാണ് പരിഹാസവുമായി രംഗത്തെത്തിയത്. പ്രളയത്തിലകപ്പെട്ടവർക്കായി സഹകരണ മേഖലയുടെ സഹായത്തോടെ 2000 വീടുകൾ നിർമിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് മുളക്കുഴിയിൽ വെച്ച് യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. ചെങ്ങന്നൂരിൽ എൻജിനീയറിങ് കോളേജിലായിരുന്നു മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി. കെ.സുരേന്ദ്രന്റെ അറസ്റ്റിനെതിരെയായിരുന്നുബിജെപി പ്രതിഷേധം. പിന്നീട് പ്രവർത്തകരെ പോലീസ് അറസ്ററ് ചെയ്യുകയും ചെയ്തിരുന്നു. ഈ പ്രതിഷേധത്തിന്റെ വീഡിയോ ദൃശ്യങ്ങൾ എന്ന പേരിൽ ബിജെപിയുടെ ഫേസ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകളിലൂടെയാണ് ഒരു വീഡിയോ പുറത്തുവിട്ടത്. ചെങ്ങന്നൂരിൽ ബിജെപി പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കുന്നു എന്ന അടിക്കുറിപ്പോടെയായിരുന്നു വീഡിയോ. വിജനമായ റോഡിലൂടെ രണ്ടു പേർ നടന്നു പോകുന്നത് വീഡിയോയിൽ കാണാം. സമീപത്തെ മറ്റൊരു റോഡിലൂടെ അതിവേഗം കടന്നു പോകുന്ന കാറുകളുടെ നേർക്ക് കൈ ഉയർത്തിവീശി ഈ രണ്ടു പേരും ഓടുന്നതും വീഡിയോയിൽ കാണാം. എന്നാൽ ഒരു പ്രതിഷേധം എന്നു തോന്നിക്കുന്ന ഒന്നും ദൃശ്യങ്ങളിലില്ല താനും. ഇതാണ് വ്യാപകമായ പരിഹാസത്തിന് ഇടയാക്കിയത്. Did I miss it when I blinked? 🤔 https://t.co/LkNX5isrC7 — Omar Abdullah (@OmarAbdullah) December 2, 2018 മലയാളികൾക്കിടയിൽ ഇത് കാര്യമായി പരിഹസിക്കപ്പെട്ടില്ലെങ്കിലും കേരളത്തിനു പുറത്ത് ഇത് ബിജെപ്പിക്കെതിരെ കടുത്ത ട്രോളുകൾക്ക് വഴിവെച്ചു. ബിജെപിയെ ട്രോളിക്കൊണ്ടും രൂക്ഷമായി പരിഹസിച്ചുകൊണ്ടും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അടക്കം നിരവധി പേരാണ് ട്വിറ്ററിലൂടെ രംഗത്തെത്തിയത്. വീഡിയോയിലുള്ള രണ്ടു പേരെ ചൂണ്ടിക്കാട്ടി, കേരളത്തിൽ ബിജെപിക്ക് രണ്ടു വോട്ടുകൾ ഉറപ്പായി എന്നാണ് ഒരാൾ പരിഹസിച്ചത്. ഈ വീഡിയോ പോസ്റ്റ് ചെയ്തത് കാര്യമായിട്ടാണെങ്കിൽ നിങ്ങൾക്കെന്തോ ഗുരുതരമായ പ്രശ്നമുണ്ടെന്ന് മറ്റൊരാൾ ട്വിറ്ററിൽ കുറിച്ചു. I really had to check if this was a parody account :-D — Babumoshai (@Bong_in_Delhi) December 2, 2018 At least they get two votes https://t.co/3X1S5U6D0e — AFIFA JABEEN (@Afifatweety) December 2, 2018 തടിച്ചുകൂടിയ നൂറുകണിക്കിന് ബിജെപി പ്രവർത്തകരെ എങ്ങനെയാണ് പോലീസ് കൈകാര്യം ചെയ്തതെന്നും പിണറായി ശരിക്കും പേടിച്ചു വിറച്ചിട്ടുണ്ടാകുമെന്നും മറ്റൊരാൾ പരിഹസിക്കുന്നു. ബിജെപിക്കെതിരെ ട്രോളൻമാർ പോസ്റ്റ് ചെയ്ത വീഡിയോ ആയിരിക്കും ഇതെന്ന് മറ്റൊരാൾ പറയുന്നു. ബിജെപിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നവർക്ക് മര്യാദയ്ക്ക് ശമ്പളം കൊടുത്തില്ലെങ്കിൽ ഇതല്ല, ഇതിലപ്പുറവും സംഭവിക്കുമെന്ന് മറ്റൊരു ട്വീറ്റ്. If this was worth tweeting, you've got serious problems. https://t.co/etFMVCd2bs — Shiv Aroor (@ShivAroor) December 2, 2018 ട്രോളുകൾ രൂക്ഷമായതോടെ ബിജെപിക്ക് അബദ്ധം മനസ്സിലാകുകയും വീഡിയോ ദൃശ്യം പിൻവലിക്കുകയും ചെയ്തു. ഇപ്പോൾ ബിജെപിയുടെ ട്വിറ്റർ പേജിൽ ഈ വീഡിയോ ലഭ്യമല്ല. How did the police manage the thousands of protestors that gathered? — Roshan Rai (@RoshanKrRai) December 2, 2018 When you dont pay your social media interns well... https://t.co/HRaJEZkc7V — Maachh-maker (@Shayonnita15) December 2, 2018 "Massive" Protest by #BJP against Kerala CM. This is not some troll page ,this is from their official handle... Sure, Pinarayi would be scared.... https://t.co/X86Ssq5JcJ — MUGILAN CHANDRAKUMAR (@Mugilan__C) December 2, 2018 Content Highlights:BJP Kerala, troll, protest video, Pinarayi Vijayan, Sabarimala women entry
from mathrubhumi.latestnews.rssfeed https://ift.tt/2DVsFlv
via
IFTTT
No comments:
Post a Comment