ശൈശവവിവാഹം തടയില്ലെന്ന്‌ സ്ഥാനാര്‍ഥിയുടെ വാഗ്ദാനം; വെട്ടിലായി ബിജെപി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 3, 2018

ശൈശവവിവാഹം തടയില്ലെന്ന്‌ സ്ഥാനാര്‍ഥിയുടെ വാഗ്ദാനം; വെട്ടിലായി ബിജെപി

ജയ്പൂര്: തിരഞ്ഞെടുപ്പിൽ തന്നെ വിജയിപ്പിച്ചാൽ ശൈശവ വിവാഹങ്ങൾക്കെതിരായി നടപടിയുണ്ടാവില്ലെന്ന് വാഗ്ദാനം ചെയ്ത് ബിജെപി സ്ഥാനാർഥിയുടെ പ്രസംഗം. രാജസ്ഥാനിലെ സോജത് നിയോജകമണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ശോഭാ ചൗഹാൻ ആണ് ശൈശവ വിവാഹത്തെ പ്രാത്സാഹിപ്പിക്കുന്ന നിലപാട് വെളിപ്പെടുത്തിയതിലൂടെ വിവാദത്തിലായിരിക്കുന്നത്. തനിക്ക് വോട്ട് നൽകി വിജയിപ്പിച്ചാൽ ശൈശവ വിവാഹത്തിനെതിരെ പോലീസ് നടപടി ഉണ്ടാവില്ലെന്ന് ഉറപ്പ് നൽകുന്നുവെന്നാണ് ശോഭാ ചൗഹാൻ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ പറഞ്ഞത്. നമുക്ക് അധികാരവും ഭരണസംവിധാനവും (സംസ്ഥാനസർക്കാർ) ഉണ്ടെങ്കിൽ പോലീസ് നടപടികളെ പേടിക്കേണ്ടി വരില്ലെന്നാണ് ശോഭാ ചൗഹാൻ പ്രസംഗിച്ചത്. പ്രസംഗത്തിന്റെ വീഡിയോ ആരോ പകർത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ശൈശവവിവാഹങ്ങൾ ഏറ്റവും അധികം നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് രാജസ്ഥാൻ. ശൈശവവിവാഹങ്ങൾ തടയാൻ നിരവധി നീക്കങ്ങൾ വസുന്ധര രാജെ സിന്ധ്യയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ നടത്തുന്നതിനിടെയാണ് ശോഭാ ചൗഹാന്റെ വിവാദ വാഗ്ദാനം പാർട്ടിയെ വെട്ടിലാക്കിയിരിക്കുന്നത്. content highlights: CHILD MARRIAGE, BJP, RAJASTHAN


from mathrubhumi.latestnews.rssfeed https://ift.tt/2Qw8G3z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages